'മുടി കാണിക്കുന്നതും നൃത്തവും അനിസ്ലാമികം'; അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ച് താലിബാന്‍
അടുത്തിടെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ അഫ്ഗാന്‍ പുരുഷ ടെസ്റ്റ് ടീമിനെതിരായ പരമ്പരയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത ശേഷം നിയന്ത്രണങ്ങള്‍ നിരവധി കൊണ്ടുവന്നു. വനിതകള്‍ക്കൊരു യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നത്. അടുത്തിടെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ അഫ്ഗാന്‍ പുരുഷ ടെസ്റ്റ് ടീമിനെതിരായ പരമ്പരയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ ക്രിക്കറ്റിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് വേണ്ടെന്നാണ് താലിബാന്റെ പക്ഷം. അനിസ്ലാമികമായ പലതും ഐപിഎല്ലിലൂടെ പുറത്തുവിടുന്നുവെന്ന ആക്ഷേപവും താലിബാനുണ്ട്. നിരോധനത്തിന് പിന്നിലെ കാരണം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മീഡിയ മാനേജരും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം മൊമദ് ട്വീറ്റ് ചെയ്തിരുന്നു.
ചിയര്‍ ഗേള്‍സിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവര്‍ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരമമായി ചൂണ്ടികാണിക്കപ്പെടുന്നു. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ എന്നിവര്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ താരങ്ങളാണ് മൂവരും.