അന്ന് ബാബറെ സെഞ്ചുറി മോഹിയാക്കി, ഇന്ന് വാളോങ്ങിയത് കോലിക്കെതിരെ; കമന്റേറ്റർക്കെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

25 പന്തിൽ 42 റൺസ് എന്ന നിലയിലായിരുന്ന കോലി അടുത്ത 19 പന്തിൽ 19 റൺസ് മാത്രമാണ് എടുത്തത്. പവർ പ്ലേ അവസാനിച്ച ശേഷം 14 ഓവർ വരെ നോക്കുമ്പോൾ 48 റൺസ് മാത്രമാണ് ആർസിബി എടുത്തിരുന്നത്.

simon doull criticsm against virat kohli salman butt response btb

ലഹോർ: സ്‌ട്രൈക്ക് റേറ്റിലെ കുറവ് മൂലം വിരാട് കോലി വിമർശിക്കപ്പെടുമ്പോൾ പിന്തുണ നൽകി മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ ആർസിബി താരം വിരാട് കോലിക്കെതിരെ വിമർശനം ഉയർത്തി മുൻ കിവീസ് താരവും കമന്റേറ്ററുമായ സൈമൺ ഡൗൽ രം​ഗത്ത് വന്നിരുന്നു. മിന്നുന്ന തുടക്കത്തിന് ശേഷമുള്ള കോലിയുടെ മെല്ലെപ്പോക്കിനെയാണ് ഡൗൽ വിമർശിച്ചത്.

ഈ വിമർശനത്തിനെതിരെയാണ് ബട്ടിന്റെ പ്രതികരണം. സൈമൺ ഡൗൽ പാകിസ്ഥാനിൽ ആയിരുന്നപ്പോൾ ബാബർ അസമിനെതിരെയും ഇത്തരത്തിൽ പറഞ്ഞിരുന്നുവെന്ന് സൽമാൻ ബട്ട് പറഞ്ഞു. ആർസിബിയുടെ മത്സരം പൂർണമായി കണ്ടാൽ, ബിഷ്ണോയിയെ മൂന്നോ നാലോ വട്ടം കോലി അടിക്കാൻ ശ്രമിക്കുന്നത് കാണാനാകും. എന്നാൽ, അദ്ദേഹത്തിന് അത് സാധിച്ചില്ല. ഇതെല്ലാം കളിയുടെ ഭാ​ഗമാണ്. രാജ്യാന്തര ക്രിക്കറ്റിൽ 75 സെഞ്ചുറിയുള്ള താരമാണ് കോലിയെന്നും സൽമാൻ ബട്ട് ഓർമ്മിപ്പിച്ചു.

ഇനി എന്തെങ്കിലും കോലിക്ക് തെളിയിക്കാനുണ്ടെന്ന് തോന്നുന്നില്ല. ആർസിബിയിൽ തന്റെ സ്ഥാനത്തിന് വേണ്ടി ആരോടും പൊരുതേണ്ട അവസ്ഥയുള്ള താരമല്ല അദ്ദേഹം. സൈൺ ഡൗൽ പറഞ്ഞത് തെറ്റാണെന്നും ബട്ട് കൂട്ടിച്ചേർത്തു. കോലി ഒരു ട്രെയിൻ പോലെയാണ് തുടങ്ങിയത്. എന്നാൽ, 42 റൺസിൽ നിന്ന് 50ലേക്ക് എത്താൻ പത്ത് പന്തുകളാണ് എടുത്തത്. ഇങ്ങനെ ഒരു ​ഗെയിം ഒരിക്കലും അനുവദിക്കാനാവില്ലെന്നായിരുന്നു ഡൗലിന്റെ വിമർശനം.

ആവശ്യത്തിന് വിക്കറ്റുകൾ കൈവശമുള്ള കളിയുടെ അത്തരമൊരു ഘട്ടത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകണമായിരുന്നുവെന്നും ഡൗൽ കൂട്ടിച്ചേർത്തു. ലഖ്നൗവിനെതിരെ നായകൻ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേർന്ന് മികച്ച തുടക്കമാണ് ആർസിബിക്ക് നൽകിയത്. പവർ പ്ലേയിൽ ‌ടീം 56 റൺസ് അടിച്ചിരുന്നു. വിരാട് കോലി ‌ടോപ് ​ഗിയറിൽ പോയപ്പോൾ ഡുപ്ലസിസ് പിന്തുണ നൽകുകയായിരുന്നു ആദ്യ ഘട്ടത്തിൽ. എന്നാൽ, പവർ പ്ലേ കഴിഞ്ഞതോടെ കോലി പതുങ്ങി.

25 പന്തിൽ 42 റൺസ് എന്ന നിലയിലായിരുന്ന കോലി അടുത്ത 19 പന്തിൽ 19 റൺസ് മാത്രമാണ് എടുത്തത്. പവർ പ്ലേ അവസാനിച്ച ശേഷം 14 ഓവർ വരെ നോക്കുമ്പോൾ 48 റൺസ് മാത്രമാണ് ആർസിബി എടുത്തിരുന്നത്. തോൽവിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാന്റെ ബാബർ അസമിനെതിരെയും സൈമൺ ഡൗൽ സമാന വിമർശനം ഉന്നയിച്ചിട്ടുണ്ട്. ടീമിന്റെ ആവശ്യം പരി​ഗണിക്കാതെ സെഞ്ചുറിക്ക് വേണ്ടി കളിക്കുന്നുവെന്നായിരുന്നു അന്നത്തെ വിമർശനം.

'അവൾക്കായി ഇത്തവണ ഐപിഎൽ കിരീടം...'; സന്തോഷത്തിലാറാടി റിതികയെ വിളിച്ച് രോഹിത്, ഒരു വാക്കും കൊടുത്തു!

 

Latest Videos
Follow Us:
Download App:
  • android
  • ios