ചെന്നൈയെ മലര്‍ത്തിയടിക്കുന്നത് ശീലമാക്കി രാജസ്ഥാന്‍; ധോണിപ്പടക്കെതിരായ തുടര്‍ ജയങ്ങളില്‍ സഞ്ജുവിന് റെക്കോര്‍ഡ്


മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായിരുന്ന രോഹിത് ശര്‍മ 2018-2019 സീസണില്‍ ചെന്നൈയെ തുടര്‍ച്ചയായി അഞ്ച് കളികളില്‍ തോല്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി തുടര്‍ച്ചയായി നാലു കളികളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പിച്ച സഞ്ജു രോഹിത്തിന് തൊട്ടുപിന്നിലാണിപ്പോള്‍.

Sanju Sasmson becomes 2nd captain with Most Consecutive Wins vs CSK gkc

ജയ്പൂര്‍: ഐപിഎല്ലിലെ ഏറ്റവും  കൂടുതല്‍ ആരാധക പിന്തുണയുള്ളതും കരുത്തുറ്റതുമായ ടീമുകളിലൊന്നാണ് എം എസ് ധോണി നായകനാകുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. അതുകൊണ്ടുതന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടുന്ന ഓരോ ജയവും എതിര്‍ ടീം ക്യാപ്റ്റന്‍റെ മികവിന്‍റെ അളവുകോലായി വിലയിരുത്തപ്പെടാറുണ്ട്. ചെന്നൈയെ അവരുടെ സ്വന്തം മടയായ ചെപ്പോക്കില്‍ വീഴ്ത്തുക എന്നത് പലപ്പോഴും എതിരാളികള്‍ക്ക് അസാധ്യമെന്ന് തന്നെ പറയേണ്ടിവരും.

എന്നാല്‍ ഇത്തവണ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആ നേട്ടം സ്വന്തമാക്കിയവരാണ്. 2008നുശേഷം ആദ്യമായിട്ടായിരുന്നു രാജസ്ഥാന്‍ ചെന്നൈയെ ചെന്നൈയില്‍ വീഴ്ത്തുന്നത്. ഇന്നലെ തങ്ങളുടെ ഹോം മത്സരത്തില്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലും ധോണിപ്പടയെ മലര്‍ത്തയടിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ധോണിപ്പടക്കെതിരെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഏറ്റവും കൂടുതല്‍ തുടര്‍ വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ സഞ്ജു.

ഒറ്റ ജയം, ഒന്നാം സ്ഥാനത്തേക്ക് ഒറ്റകുതിപ്പുമായി സഞ്ജുവിന്‍റെ രാജസ്ഥാന്‍, പിന്നിലാക്കിയത് ധോണിപ്പടയെ

മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായിരുന്ന രോഹിത് ശര്‍മ 2018-2019 സീസണില്‍ ചെന്നൈയെ തുടര്‍ച്ചയായി അഞ്ച് കളികളില്‍ തോല്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി തുടര്‍ച്ചയായി നാലു കളികളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പിച്ച സഞ്ജു രോഹിത്തിന് തൊട്ടുപിന്നിലാണിപ്പോള്‍. ഇന്നലെ ചെന്നൈയെ വീഴ്ത്തിയതോടെ 2015ലെ സീസണില്‍ ചെന്നൈയെ തുടര്‍ച്ചയായി മൂന്ന് തവണ തോല്‍പ്പിച്ച രോഹിത് ശര്‍മ,  2014 സീസണില്‍ ജോര്‍ജ് ബെയ്‌ലി, 2020-2022 സീസണുകളിലായി ശ്രേയസ് അയ്യര്‍, 2009-2010 സീസണുകളിലായി അനില്‍ കുംബ്ലെ എന്നിവരെയാണ് സഞ്ജു പിന്നിലാക്കിയത്. ഈ സീസണിന്‍റെ ആദ്യ പാദത്തില്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്‍ ചെന്നൈയെ വീഴ്ത്തിയതെങ്കില്‍ ഇന്നലെ അത് 32 റണ്‍സായി മെച്ചപ്പെടുത്താനും സഞ്ജുവിനും ടീമിനുമായി.

ഐപിഎല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

Latest Videos
Follow Us:
Download App:
  • android
  • ios