ഏറ്റത് കനത്ത ആഘാതം, മുറവേറ്റ സിംഹത്തെ നേരിടണം! സഞ്ജു കുറയേറെ വിയര്‍പ്പൊഴുക്കേണ്ടി വരും; തന്ത്രങ്ങൾ മാറ്റണം

വൻ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യൻസിനോട് തോറ്റതിന്‍റെ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കുക എന്നതാണ് രജാസ്ഥാന് മുന്നിലുള്ള കടമ്പ.

sanju samson and rajasthan tough match against gujarat titans btb

ജയ്പുര്‍: മുംബൈ ഇന്ത്യൻസ് ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യവുമായി രാജസ്ഥാൻ റോയല്‍സ് നാളെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മുറിവേറ്റ രണ്ട് സിംഹങ്ങള്‍ തമ്മിലുള്ള വമ്പൻ പോരിനാണ് ജയ്പുര്‍ സാക്ഷ്യം വഹിക്കുക. വൻ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യൻസിനോട് തോറ്റതിന്‍റെ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കുക എന്നതാണ് രജാസ്ഥാന് മുന്നിലുള്ള കടമ്പ.

ഡല്‍ഹി ക്യാപിറ്റല്‍സിനോട് ചെറിയ സ്കോര്‍ പിന്തുടര്‍ന്നിട്ടും തോറ്റതിന്‍റെ ഞെട്ടലിലാണ് ഗുജറാത്തും. അതുകൊണ്ട് ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമാണ്. ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റനെന്ന് പേരെടുത്ത മലയാളി താരം സഞ്ജുവിനും ഈ മത്സരം നിര്‍ണായകമാണ്. മുംബൈക്കെതിരെ താരത്തിന്‍റെ പല തന്ത്രങ്ങളും പരാജയപ്പെട്ടിരുന്നു. ആത്മവിശ്വാസത്തിന് കോട്ടം തട്ടിയ ബൗളര്‍മാരുടെ കരുത്ത് ഊട്ടിയുറപ്പിക്കാൻ സഞ്ജുവിന്‍റെ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ടി വരും.

ഈ മത്സരം കഴിഞ്ഞാല്‍  മെയ് ഏഴിന് ഹൈദരാബാദിനെതിരെ വീണ്ടും രാജസ്ഥാന് ഹോം മത്സരമുണ്ട്. 11ന് കൊല്‍ക്കത്തക്കെതിരെ എവേ മത്സരം കളിക്കുന്ന രാജസ്ഥാന്‍ 14ന് ഹോം മത്സരത്തില്‍ ആര്‍സിബിയെയും 19ന് എവേ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെയും നേരിടും. ഹൈദരാബാദ്, ആര്‍സിബി എന്നിവര്‍ക്കെതിരായ മത്സരവും കൊല്‍ക്കത്തക്കെതിരായ ഏവേ മത്സരവും ജയിച്ചാല്‍ നാലാം സ്ഥാനക്കാരായെങ്കിലും റോയല്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താം.

പക്ഷേ, ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ മുംബൈയോട് തോറ്റ ക്ഷീണം സഞ്ജുവിനും സംഘത്തിനും മാറ്റിയെടുക്കാം. ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫില്‍ കളിക്കാം. മൂന്നും നാലും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്ററും അതില്‍ ജയിച്ചാല്‍ ക്വാളിഫയറും കളിക്കേണ്ടിവരും. ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലില്‍ എത്താം. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്റര്‍ ജയിച്ചെത്തുന്ന ടീമുമമായി ക്വാളിഫയറില്‍ ഒരവസരം കൂടി ലഭിക്കും.

പഞ്ചാബിലുണ്ടായിട്ടും കളി കാണാൻ എത്തിയില്ല; മുംബൈ ജേഴ്സി ധരിച്ച് സുവ‍‍ർണ ക്ഷേത്രത്തിൽ പ്രാര്‍ഥിച്ച് നിത അംബാനി

Latest Videos
Follow Us:
Download App:
  • android
  • ios