ഗംഭീര്‍ പോലും ഇനി കൂടെയില്ല, ഐപിഎല്ലിലെ എക്കാലത്തെയും വലിയ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി രോഹിത്

മുംബൈ ഇന്ത്യന്‍സ് നായകനായശേഷം പതിനൊന്നാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താവുന്നത്. 10 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്.

Rohit Sharma creates unwanted record in IPL history gkc

ചെന്നൈ: ഐപിഎല്ലില്‍ എക്കാലത്തെയും വലിയ നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയിട്ടും പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനും കളിക്കാരനുമെന്ന റെക്കോര്‍ഡാണ് രോഹിത്തിന്‍റെ പേരിലായത്.

മുംബൈ ഇന്ത്യന്‍സ് നായകനായശേഷം പതിനൊന്നാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താവുന്നത്. 10 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് രോഹിത് ഗംഭീറിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയത്. ചെന്നൈക്കെതിരെയും പൂജ്യത്തിന് പുറത്തായതോടെ ഗംഭീറിനെ പിന്നിലാക്കി.

ഇതിന് പുറമെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്റര്‍മാരിലും രോഹിത് ഒന്നാം സ്ഥാനത്തെത്തി. ഇന്ന് ചെന്നൈക്കെതിരെ പൂജ്യത്തിന് പുറത്തായത് രോഹിത്തിന്‍റെ ഐപിഎല്‍ കരിയറിലെ പതിനാറാമത് ഡക്കായിരുന്നു. 15 തവണ വീതം പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍, മുന്‍ പഞ്ചാബ് താരം മന്‍ദീപ് സിംഗ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരെയാണ് രോഹിത് മറികടന്നത്.  

ചെന്നൈ-മുംബൈ എല്‍ ക്ലാസിക്കോയില്‍ സുപ്രധാന താരമില്ലാതെ മുംബൈ; ഓപ്പണ്‍ ചെയ്യാതെ രോഹിത്

ഈ സീസണില്‍ 10 മത്സരങ്ങളില്‍ 20.44 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഈ സീസണില്‍ രോഹിത്തിന്‍റെ പേരിലുള്ളത്. ഉയര്‍ന്ന സ്കോര്‍ ആകട്ടെ 65 റണ്‍സും.

ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്കായി രോഹിത്തിന് പകരം ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. പവര്‍ പ്ലേയില്‍ ഗ്രീന്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തി രോഹിത്  മൂന്ന് പന്ത് നേരിട്ടെങ്കിലും ദീപക് ചാഹറിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങി.

Latest Videos
Follow Us:
Download App:
  • android
  • ios