കിംഗ് കോലിയെ മടക്കിയയച്ച് മലയാളി താരം ആസിഫ്! രാജസ്ഥാന് റോയല്‍സിനെതിരെ ആര്‍സിബിക്ക് പതിഞ്ഞ തുടക്കം
രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. വെയ്ന്‍ പാര്‍നെല്ലും ബ്രേസ്വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവര്‍ ടീമിലില്ല.
ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക പോരില്‍ രാജസ്ഥാന് റോയല്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്നിന് 50 എന്ന നിലയിലാണ് ആര്‍സിബി. വിരാട് കോലി (18)യുടെ വിക്കറ്റാണ് ആര്സിഫിന് നഷ്ടമായത്. കെ എം ആസിഫിനാണ് വിക്കറ്റ്. ഫാഫ് ഡു പ്ലെസിസ് (30), ഗ്ലെന്‍ മാക്സ്വെല് (0) എന്നിവരാണ് ക്രീസില്‍. ആസിഫിന്റെ സ്ലോ ബൌളില്‍ മിഡ് ഓഫില്‍ യഷസ്വി ജെയ്സ്വാളിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. വെയ്ന്‍ പാര്‍നെല്ലും ബ്രേസ്വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവര്‍ ടീമിലില്ല. രാജസ്ഥാന് റോയല്‍സ് ഒരു മാറ്റം വരുത്തി. ആഡം സാംപ ടീമിലെത്തി. ട്രന്റ് ബോള്‍ട്ടാണ് പുറത്തായത്.
രാജസ്ഥാന് റോയല്‍സ്: ജോസ് ബട്ലര്, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര് അശ്വിന്, ആഡം സാംപ, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്വേന്ദ്ര ചാഹല്‍.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, മൈക്കല്‍ ബ്രേസ്വെല്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍.
ഇന്ന് ജയിച്ചാല്‍ മാത്രമെ ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ ബാക്കി നില്ക്കൂ. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്. ജയിച്ചാല്‍ സഞജുവിനും സംഘത്തിനും മൂന്നാമതെത്താം. 11 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ആര്‍സിബി ഏഴാമതാണ്.
താരങ്ങളെ കാത്ത് നേട്ടങ്ങള്‍
നിര്‍ണായക മത്സരത്തിലേക്ക് കടുക്കുമ്പോള്‍ മൂന്ന് താരങ്ങള്‍ ഐപിഎല്ലിലെ വ്യക്തിഗത നേട്ടങ്ങള്‍ക്കരികിലാണ്. അതില്‍ പ്രധാനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫാഫ് ഡു പ്ലെസിസ് തന്നെ. ഫാഫിന് 21 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലിലെ 4000 ക്ലബില്‍ കടക്കാം. മാത്രമല്ല, അഞ്ച് ബൗണ്ടറികള്‍ കൂടി നേടിയാല്‍ ഈ സീസണ് ഐപിഎല്ലില്‍ 50 ഫോറുകള്‍ പൂര്‍ത്തിയാക്കാന്‍ ഫാഫിന് സാധിക്കും. രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ കാത്തും ഒരു നേട്ടമുണ്ട്. എട്ട് റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ബട്ലര്ക്ക് സാധിക്കും. ഐപിഎല്ലില്‍ 150 സിക്സുകള്‍ പൂര്ത്തിക്കായാക്കാന് ഒരെണ്ണം കൂടി നേടിയാല്‍ മതി.