തോറ്റിട്ടും മുഹമ്മദ് ഷമി ഹീറോ! കോണ്‍വെയും ധവാനുമൊക്കെ ഉള്‍പ്പെടുന്ന സവിശേഷ പട്ടികയില്‍ ഗുജറാത്ത് പേസറും
തോറ്റെങ്കിലും മുഹമ്മദ് ഷമിയായിരുന്നു മത്സരത്തിലെ താരം. ഈ ഐപിഎല്ലില്‍ തോറ്റിട്ടും മത്സരത്തിലെ താരമാകുന്ന ആറാമത്തെ താരമാണ് ഷമി. നേരത്തെ യഷസ്വി ജയ്‌സ്വാള്‍, ഡെവോണ്‍ കോണ്‍വെ, മിച്ചല്‍ മാര്‍ഷ്, വെങ്കടേഷ് അയ്യര്‍, ശിഖര്‍ ധവാന്‍ എന്നിവരും ഈ നേട്ടത്തിന് അവകാശികളായിട്ടുണ്ട്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഗംഭീര ബൗളിംഗ് പ്രകടനമായിരുന്നു മുഹമ്മദ് ഷമിയുടേത്. നാല് ഓവറുകളെറിഞ്ഞ ഷമി 11 മാത്രം റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് പിഴുതത്. ഫില്‍ സാള്‍ട്ട (0), പ്രിയം ഗാര്‍ഗ് (10), റിലീ റൂസ്സോ (8), മനീഷ് പാണ്ഡെ (1) എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഷമിയുടെ ബൗളിംഗ് കരുത്തില്‍ ഗുജറാത്ത് ഡല്‍ഹിയെ 130ല്‍ ഒതുക്കിയിരുന്നു. എന്നാല്‍ ഗുജറാത്തിന് മത്സരം ജയിക്കാന്‍ സാധിച്ചിരുന്നില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനാണ് ഗുജറാത്തിന് സാധിച്ചത്.
തോറ്റെങ്കിലും മുഹമ്മദ് ഷമിയായിരുന്നു മത്സരത്തിലെ താരം. ഈ ഐപിഎല്ലില്‍ തോറ്റിട്ടും മത്സരത്തിലെ താരമാകുന്ന ആറാമത്തെ താരമാണ് ഷമി. നേരത്തെ യഷസ്വി ജയ്‌സ്വാള്‍, ഡെവോണ്‍ കോണ്‍വെ, മിച്ചല്‍ മാര്‍ഷ്, വെങ്കടേഷ് അയ്യര്‍, ശിഖര്‍ ധവാന്‍ എന്നിവരും ഈ നേട്ടത്തിന് അവകാശികളായിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി പ്രതിരോധിക്കുന്ന (മഴ ബാധിക്കാത്ത മത്സരങ്ങള്‍) ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 145 പ്രതിരോധിച്ചതാണ് രണ്ടാമതായത്. 2009ല്‍ ബ്ലോംഫൊന്റെയ്‌നില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 151 റണ്‍സും ഹൈദരാബാദ് പ്രതിരോധിച്ചു. 2012ല്‍ രാജസ്ഥാനെതിരെ തന്നെ 153 റണ്‍സും പ്രതിരോധിക്കാന്‍ ഡല്‍ഹിക്കായിരുന്നു.
131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടൈറ്റന്‍സിനെ 20 ഓവറില്‍ 6 വിക്കറ്റിന് 125 റണ്‍സെടുക്കാനേ ഡല്‍ഹി ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറിയും രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗും ഏല്‍ക്കാതെ വന്നപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മ്മയും ഓരോരുത്തരെ പുറത്താക്കി ആന്റിച്ച് നോര്‍ക്യയും കുല്‍ദീപ് യാദവും ഡല്‍ഹിക്ക് ആശ്വാസ ജയമൊരുക്കി. അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച ഇഷാന്താണ് ഹീറോ.
മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കവും പാളി. ഖലീല്‍ അഹമ്മദിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹ(6 പന്തില്‍ 0) വിക്കറ്റിന് പിന്നില്‍ സാള്‍ട്ടിന്റെ കൈകളിലെത്തി. നാലാം ഓവറിലെ ആദ്യ ബോളില്‍ ശുഭ്മാന്‍ ഗില്ലിനെ(7 പന്തില്‍ 6) ആന്റിച്ച് നോര്‍ക്യ മടക്കി. ഇഷാന്ത് ശര്‍മ്മയുടെ അഞ്ചാം ഓവറിലെ ആറാം പന്തില്‍ വിജയ് ശങ്കറും(9 പന്തില്‍ 6), കുല്‍ദീപ് യാദവിന്റെ ഏഴാം ഓവറിലെ നാലാം ബോളില്‍ ഡേവിഡ് മില്ലറും(3 പന്തില്‍ 0) പുറത്തായതോടെ ടൈറ്റന്‍സ് 32-4. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ആറാമന്‍ അഭിനവ് മനോഹറും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.
ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന അഞ്ച് ഓവറില്‍ 52 റണ്‍സാണ് ജയിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയിരുന്നത്. 18-ാം ഓവറിലെ ആദ്യ പന്തില്‍ അഭിനവ് മനോഹറിനെ(33 പന്തില്‍ 26) പുറത്താക്കി ഖലീല്‍ ബ്രേക്ക് ത്രൂ നേടി. പാണ്ഡ്യ ഫിഫ്റ്റി പിന്നിട്ടപ്പോള്‍ രാഹുല്‍ തെവാട്ടിയും ക്രീസില്‍ നില്‍ക്കേ ടൈറ്റന്‍സിന് 12 പന്തില്‍ 33 വേണമെന്നായി. 19-ാം ഓവറില്‍ നോര്‍ക്യയുടെ ആദ്യ മൂന്ന് പന്തുകള്‍ നന്നായെങ്കിലും തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പിന്നാലെ പറത്തി രാഹുല്‍ തെവാട്ടിയ ആവേശമാക്കി. ഇതോടെ ഇഷാന്ത് ശര്‍മ്മയുടെ 20-ാം ഓവറില്‍ 12 റണ്‍സ് മാത്രമായി വിജയലക്ഷ്യം. നാലാം പന്തില്‍ വെടിക്കെട്ട് വീരന്‍ രാഹുല്‍ തെവാട്ടിയയെ(7 പന്തില്‍ 20) ഇഷാന്ത് ശര്‍മ്മ പുറത്താക്കിയതോടെ ട്വിസ്റ്റായി. രണ്ട് പന്തില്‍ ടൈറ്റന്‍സിന് ജയിക്കാന്‍ 9 റണ്‍സ്. എന്നാല്‍ ഇഷാന്ത് ശര്‍മ്മയുടെ പരിചയമ്പത്തിന് മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യയും(53 പന്തില്‍ 59*) റാഷിദ് ഖാനും(2 പന്തില്‍ 3*) അടിയറവുപറഞ്ഞു.
ഇങ്ങനെയൊന്നും പോയാല്‍ പറ്റില്ല; തന്‍റെ ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി എം എസ് ധോണി