'ഐപിഎല്ലില്‍ കളിക്കാനാണ് വന്നത്, അല്ലാതെ...'; കോലിയുമായി ഉടക്കിയ ശേഷം നവീൻ ഉള്‍ ഹഖ് പറഞ്ഞത്

നേരത്തെ, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും നവീൻ പ്രതികരിച്ചിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നതെ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയെ ആവൂവെന്നുമാണ് താരം കുറിച്ചത്

Naveen-ul-Haq response after incidents with virat kohli btb

ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട് കോലിയുമായുള്ള വാക്കു തര്‍ക്കത്തെക്കുറിച്ചുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീന്‍ ഉള്‍ ഹഖിന്‍റെ പ്രതികരണം പുറത്ത്. ഈ പ്രശ്നങ്ങള്‍ക്ക് ശേഷം നവീൻ ഒരു സഹതാരത്തോട് സംസാരിച്ചത് ദി ഇന്ത്യൻ എക്സ്പ്രസ് ആണ് പുറത്ത് വിട്ടത്. താൻ ഐപിഎല്ലില്‍ കളിക്കാനാണ് വന്നതെന്നും അല്ലാതെ ആരാലും അപമാനിക്കപ്പെടാനല്ലെന്നാണ് നവീൻ പറഞ്ഞത്.

നേരത്തെ, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും നവീൻ പ്രതികരിച്ചിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നതെ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയെ ആവൂവെന്നുമാണ് താരം കുറിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനോടും കൂടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയോടും വിരാട് കോലി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോലിക്ക് മറുടിയുമായി അമിത് മിശ്ര എത്തിയപ്പോള്‍ അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്‍റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. കോലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടെന്ന് കൈ എടുത്തുമാറ്റി.

അതിനുശേഷം ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് കോലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീര്‍ കോലിക്ക് അടുത്തെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം കോലിയും ഗംഭീറും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയും ചെയ്തു.

ആവേശം അതിര് വിട്ടാല്‍! കീശ കീറുന്ന വൻ പിഴ; വലിയ നിരാശ വിരാട് കോലിക്ക്, അടയ്ക്കേണ്ട തുക ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios