മുന്നില്‍ നിന്ന് നയിക്കാന്‍ ക്രുനാലുണ്ട്! മത്സരശേഷം ക്യാപ്റ്റനെ പുകഴ്ത്തി സ്റ്റോയിനിസ്; മുഹ്‌സിനും പ്രശംസ
മത്സരശേഷം സ്റ്റോയിനിസ് ടീമിന്റെ വിജയത്തെ കുറിച്ചും ബൗളര്‍മാരുടെ പ്രകടനത്തെ കുറിച്ചും സംസാരിച്ചു. ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ കെ എല്‍ രാഹുലിനെ മിസ് ചെയ്യുന്നുണ്ടെന്ന് സ്റ്റോയിനിസ് മത്സരശേഷം വ്യക്തമാക്കി.
ലഖ്‌നൗ: ഐപിഎല്ലല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. മാര്‍കസ് സ്‌റ്റോയിനിസിന്റെ ഇന്നിംഗ്‌സായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ വിക്കറ്റില്‍ 47 പന്തുകള്‍ നേരിട്ട താരം 89 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്‌റ്റോയിനിസിന്റെ ഇന്നിംഗ്‌സ്. 6.1 ഓവറില്‍ ലഖ്‌നൗ മൂന്നിന് 35 എന്ന നിലയില്‍ തകരുമ്പോഴാണ് സ്‌റ്റോയിനിസ് ക്രീസിലെത്തുന്നതും നിര്‍ണായക പ്രകടനം പുറത്തെടുക്കുന്നതും. ക്രുനാല്‍ പാണ്ഡ്യ (42 പന്തില്‍ 49) സ്റ്റോയിനിസിന് പിന്തുണ നല്‍കി.
മത്സരശേഷം സ്റ്റോയിനിസ് ടീമിന്റെ വിജയത്തെ കുറിച്ചും ബൗളര്‍മാരുടെ പ്രകടനത്തെ കുറിച്ചും സംസാരിച്ചു. ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ കെ എല്‍ രാഹുലിനെ മിസ് ചെയ്യുന്നുണ്ടെന്ന് സ്റ്റോയിനിസ് മത്സരശേഷം വ്യക്തമാക്കി. ഓള്‍റൗണ്ടറുടെ വാക്കുകള്‍... ''മഹത്തായ നിമിഷം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഹ്‌സിന്‍ ഖാന്‍ കളിക്കുന്നത്. അവന് വലിയൊരു ദിവസമായിരിക്കുമിത്. പരിക്കിന് ശേഷമാണ് മുഹ്‌സിന്‍ അവസാന ഓവര്‍ എറിയാനെത്തിയത്. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ക്കെതിരായിരുന്നു.
സ്പിന്നര്‍മാരുടെ മികച്ച് രണ്ട് ഓവറും മുഹ്‌സിനും മത്സരം ഞങ്ങള്‍ക്ക് അനുകൂലമാക്കി. ടീമില്‍ ഒരാളും സൂപ്പര്‍ ഹീറോസ് അല്ല. എല്ലാവരും സംഭാവന ചെയ്യുന്നു. ഓരോ ദിവസം ഓരോ താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നു. ഞങ്ങള്‍ കെ എല്‍ രാഹുലിനെ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ടീമിനെ നയിക്കാന്‍ ക്രുനാലുണ്ട്. പരിശീലകന്‍ ആന്‍ഡി ഫ്‌ളവറിന് കൃത്യമായി ധാരണയുള്ള ഒരു തലച്ചോറുണ്ട്.'' മത്സരത്തിലെ താരമായ സ്‌റ്റോയിനിസ് പറഞ്ഞു.
അവന് മുമ്പെ വിഷ്ണു വിനോദിനെ എന്തിന് ഇറക്കി; ചോദ്യവുമായി മുന്‍ താരം
178 റണ്‍സിന്റെ വിജലക്ഷ്യമാണ് ലഖ്‌നൗ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനാണ് മുംബൈക്ക് സാധിച്ചത്. 39 പന്തില്‍ 59 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. 25 പന്തില്‍ 37 റണ്‍സെടുത്ത രോഹിത് ശര്‍മയും തിളങ്ങി. ഒന്നാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് ചേര്‍ത്തിരുന്നു. ഇതോടെ മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ മധ്യനിര തകര്‍ന്നതോടെ കാര്യങ്ങള്‍ ലഖ്‌നൗവിന് അനുകൂലമായി. അവസാന ഓവറില്‍ ടിം ഡേവിഡ് (19 പന്തില്‍ 32) പൊരുതിയെങ്കിലും കാര്യങ്ങള്‍ അനുകൂലമാക്കാനായില്ല. 11 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്, എന്നാല്‍ മുഹ്‌സിന്‍ എറിഞ്ഞുപിടിച്ചു.