കെ എല്‍ രാഹുല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനില്ല; പകരക്കാരൻ വന്നു, സര്‍പ്രൈസ് പ്രഖ്യാപനം നടത്തി ബിസിസിഐ

സ്റ്റാൻഡ്ബൈ താരങ്ങളായി റുതുരാജ് ഗെയ്ക്‍വാദ്, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ബിസിസിഐ നിയോഗിച്ചിട്ടുള്ളത്.

KL Rahul ruled out of WTC final against Australia replacement announcement btb

മുംബൈ: ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ എല്‍ രാഹുല്‍ കളിക്കില്ലെന്ന് ഉറപ്പായി. ഐപിഎല്ലിനിടെ കെ എല്‍ രാഹുലിന് പരിക്കേറ്റിരുന്നു. ഇതോടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ രാഹുലിന് ഐപിഎല്‍ സീസണും നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. കെ എല്‍ രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാൻ കിഷനെയാണ് ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്റ്റാൻഡ്ബൈ താരങ്ങളായി റുതുരാജ് ഗെയ്ക്‍വാദ്, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ബിസിസിഐ നിയോഗിച്ചിട്ടുള്ളത്. അതേസമയം, പരിക്കറ്റ ജയ്ദേവ് ഉനദ്ഘട്ടിന്‍റെയും ഉമേഷ് യാദവിന്‍റെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇരുവരുടെയും കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഐപിഎല്ലില്‍ മിന്നുന്ന ഫോമിലുള്ള അജിങ്ക്യാ രഹാനെ പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിരുന്നു.

നേരത്തെ ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചയായത് രഹാനെയുടെ മടങ്ങിവരവാണ്. പരിക്കേറ്റ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ എന്നിവരാണ് ബാറ്റിംഗിന് കരുത്ത് പകരുക. 

ഇന്ത്യൻ ടീം:  രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്ട്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍).

പാഠം പഠിക്കാത്ത സഞ്ജു! ഈ ഗുരുതര പിഴവുകൾ ചാടിച്ചത് വലിയ കുഴിയിൽ, ചങ്ക് പറിച്ച് കൊടുത്ത ആരാധർക്ക് നിരാശ

Latest Videos
Follow Us:
Download App:
  • android
  • ios