ഗെയ്ല്‍ കൊടുങ്കാറ്റിന് കാത്തിരിക്കണം, ഡല്‍ഹി കാപിറ്റല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ്
രാഹുല്‍ ഒരു ഐപിഎല്‍ ക്ലബിന് വേണ്ടി ക്യാപ്റ്റനായി അരങ്ങേറുന്ന മത്സരം കൂടിയാണിത്. ആര്‍ അശ്വിന് കീഴില്‍ കഴിഞ്ഞ സീസണിലിറങ്ങിയ പഞ്ചാബ് ആറാം സ്ഥാനത്തായിരുന്നു.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റല്‍ കെ എല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രാഹുല്‍ ഒരു ഐപിഎല്‍ ക്ലബിന് വേണ്ടി ക്യാപ്റ്റനായി അരങ്ങേറുന്ന മത്സരം കൂടിയാണിത്. ആര്‍ അശ്വിന് കീഴില്‍ കഴിഞ്ഞ സീസണിലിറങ്ങിയ പഞ്ചാബ് ആറാം സ്ഥാനത്തായിരുന്നു. ഇത്തവണ ഡല്‍ഹിക്കൊപ്പമാണ് അശ്വിന്‍.
കഴിഞ്ഞ സീസണില്‍ അവസാന നാലില്‍ ഇടം നേടിയ ടീമാണ് ഡല്‍ഹി. ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ കയ്യടി നേടിയിരുന്നു. ഇത്തവണ കിരീടം നേടുമെന്ന് പറയപ്പെടുന്ന ടീമുകളുടെ പട്ടികയില്‍ ഡല്‍ഹി മുന്നിലുണ്ട്. റിക്കി പോണ്ടിംഗാണ് ഡല്‍ഹിയുടെ പരിശീകലന്‍. അനില്‍ കുംബ്ലെയുടെ ശിക്ഷണത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്.
വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനെ പുറത്തിയാണ് പഞ്ചാബ് തുടങ്ങുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍ എന്നിവരാണ് പഞ്ചാബിലെ ഓവര്‍സീസ് താരങ്ങള്‍. ഷിംറോണ്‍ ഹെറ്റ്മയേര്‍, കഗിസോ റബാദ, മാര്‍കസ് സ്‌റ്റോയിനിസ്, നോര്‍ജെ എന്നീ ഓവര്‍സീസ് താരങ്ങള്‍ ഡല്‍ഹി നിരയില്‍ കളിക്കും.
ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, മോഹിത് ശര്‍മ, ആന്റിച്ച് നോര്‍ജെ.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍ മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്.