ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്ന് വാര്‍ണര്‍
ഫോമിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒഴിവാക്കുന്നതെങ്കില്‍ മുന്‍ സീസണുകളില്‍ പുറത്തെടുത്ത പ്രകടനങ്ങളൊന്നും പരിഗണിക്കുന്നില്ല എന്നാണ് അഥിനര്‍ത്ഥം. എന്നാല്‍ അങ്ങനെ ആവരുതെന്നാണ് എന്‍റെ വിശ്വാസം.
ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസഴ്സ് ഹൈദരാബാദിന്‍റെ(SunRisers Hyderabad) നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പിന്നീട് ടീമില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍(David Warner). ഐപിഎല്‍ ആദ്യപാദത്തിലെ ടീമിന്‍റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കി കെയ്ന്‍ വില്യംസണെ(Kane Williamson) ഹൈദരാബാദ് ക്യാപ്റ്റനാക്കിയത്.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കാനുള്ള കാരണമെന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും ആരും ഇതുവരെ തന്നോട് വിശദീകരിച്ചിട്ടില്ലെന്നും വാര്‍ണര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു. ടീം ഉടമകളോടും പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനോടും വിവിഎസ് ലക്ഷ്മണ്‍, ടോം മൂഡി, മുരളീധരന്‍ എന്നിവരോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ. തന്നെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമാവണമായിരുന്നു. കാരണം എനിക്ക് വേണ്ടി സംസാരിക്കുന്നത് ആരാണെന്നും എതിര്‍ക്കുന്നത് ആരാണെന്നും എനിക്കറിയില്ലല്ലോ.
ഫോമിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒഴിവാക്കുന്നതെങ്കില്‍ മുന്‍ സീസണുകളില്‍ പുറത്തെടുത്ത പ്രകടനങ്ങളൊന്നും പരിഗണിക്കുന്നില്ല എന്നാണ് അഥിനര്‍ത്ഥം. എന്നാല്‍ അങ്ങനെ ആവരുതെന്നാണ് എന്‍റെ വിശ്വാസം. പ്രത്യേകിച്ച് ഈ ടീമിനുവേണ്ടി 100 കളികളില്‍ കൂടുതല്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ പാദത്തില്‍ ചെന്നൈില്‍ നടന്ന നാലോ അഞ്ചോ മോശം കളികളുടെ പേരില്‍ പുറത്താക്കിയ നടപടി ദഹിക്കാനല്‍പ്പം പാടാണ്. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട് എന്‍റെ പക്കല്‍. പക്ഷെ അതൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും വാര്‍ണര്‍ പറഞ്ഞു.
വരും സീസണിലും ഹൈദരാബാദിനായി കളിക്കാനാണ് ആഗ്രഹമെങ്കിലും അതൊന്നും പക്ഷെ തന്‍റെ കൈയിലല്ലെന്നും ടീം ഉടമകളാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും വാര്‍ണര്‍ പറഞ്ഞു. ഹൈദരാബാദില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനാകാത്തത് വലിയ നഷ്ടമായി തോന്നുന്നുവെന്നും അടുത്ത സീസണില്‍ ഹൈദരാബാദിനു വേണ്ടിയോ മറ്റേതെങ്കിലും ടീമുകള്‍ക്ക വേണ്ടിയോ ഹൈദരാബാദില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ണര്‍ വ്യക്തമാക്കി.