ഇന്ന് ഹൈദരാബാദ്- പഞ്ചാബ് മത്സരം; ഇരുവര്‍ക്കും ജയിക്കേണ്ടത് അനിവാര്യം

അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍് മാത്രമാണ് പഞ്ചാബിന്. 

 

IPL2020 SRH will face KXIP in must win game

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സ്ഥാനക്കാരായ കിംഗ്്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ആറാം സ്ഥാനത്താണ് ഹൈദരാബാദ്. അതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍് മാത്രമാണ് പഞ്ചാബിന്. 

ദുബായില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം. വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഇന്ന് കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണില്‍ ഗെയ്ല്‍ ഇതുവരെ ടീമില്‍ കളിച്ചിട്ടില്ല. ഇതിനിടെ താരത്തെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ഒഴിവാക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അഞ്ച് കളിയിലും പഞ്ചാബ് കെ എല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ സഖ്യത്തെ ഇന്നിംഗ്‌സ് തുറക്കാന്‍ നിയോഗിച്ചപ്പോള്‍ ഗെയ്ല്‍ കാഴ്ചക്കാരന്‍ മാത്രമായി. 

തോല്‍വി തുടര്‍ക്കഥയായതോടെ ഗെയ്ല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ബാറ്റിംഗ് കോച്ച് വസീം ജാഫര്‍ നല്‍കുന്ന സൂചന. നെറ്റ്‌സില്‍ നന്നായി പരിശീലനം നടത്തുന്ന ഗെയ്‌ലിന് ഇനിയുമേറെ കാത്തിരിക്കേണ്ടി വരില്ലെന്നും ജാഫര്‍ പറയുന്നു. 

41കാരനായ ഗെയ്ല്‍ ട്വന്റി 20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനാണ്. 404 കളിയില്‍ 22 സെഞ്ചുറികളോടെയാണ് 13396 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. ഐ പി എല്ലില്‍ 125 കളിയില്‍ ആറ് സെഞ്ചുറികളോടെ 4484 റണ്‍സും നേടിയിട്ടുണ്ട്. 

മറുവശത്ത് ഹൈദരാബാദിനും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അവരുടെ പ്രധാന ബൗളറായ ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. മിച്ചല്‍ മാര്‍ഷിന് പകരം ടീമിലെത്തിയ ജേസണ്‍ ഹോള്‍ഡര്‍ ഇന്ന് ടീ്മിലെത്തിയേക്കും. ഇരുടീമുകളും 14 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 10 തവണയും പഞ്ചാബിനായിരുന്നു ജയം. പഞ്ചാബ് നാല് മത്സരങ്ങള്‍ ജയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios