രണ്ട് വിക്കറ്റുകള്‍ നഷ്ടം; മുംബൈക്കെതിരെ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെ
അബുദാബി ഷെയ്ഖ് സയ്യീദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 8 ഓവറില്‍ രണ്ടിന് 61 എന്ന നിലയിലാണ്.
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെ. അബുദാബി ഷെയ്ഖ് സയ്യീദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 8 ഓവറില്‍ രണ്ടിന് 61 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (16), ശിഖര്‍ ധവാന്‍ (24) എന്നിവരാണ് ക്രീസില്‍. പൃഥ്വി ഷാ (4), അജിന്‍ക്യ രഹാനെ (15) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ട്രന്റ് ബോള്‍ട്ട്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കാണ് വിക്കറ്റ്.
ആദ്യ ഓവറില്‍ തന്നെ പൃഥ്വി മടങ്ങി. ബോള്‍ട്ടിന്റെ പന്തില്‍ ക്രുനാലിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ രഹാനെ ക്രീസിലേക്ക്. ആദ്യമായിട്ടാണ് ഈ സീസണില്‍ ഡല്‍ഹി കുപ്പായത്തില്‍ താരത്തിന് അവസരം കിട്ടുന്നത്. രഹാനെയുടെ തുടക്കം നന്നായെങ്കിലും അവസരം മുതലാക്കാനായില്ല. ക്രുനാലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
പവര്‍പ്ലേയില്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധവാന്‍- അയ്യര്‍ കൂട്ടുകെട്ടായിരുന്നു. ഇരുവരും ഇതുവരെ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി നടത്തിയത്. പരിക്കേറ്റ് ഋഷഭ് പന്തിന് പകരം രഹാനെ ടീമിലെത്തി. ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് പകരം അലക്‌സ് ക്യാരി ടീമിലെത്ത. ക്യാരിയാണ് വിക്കറ്റ് കീപ്പറാവും.