പഞ്ചാബിന്‍റെ ക്ഷമ പരീക്ഷിച്ച് ഡൂപ്ലെസിയും ഗെയ്‌ക്‌വാദും; ചെന്നൈക്ക് നല്ല തുടക്കം
ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ചെന്നൈ കരുതലോടെയാണ് തുടങ്ങിയത്. ജിമ്മി നീഷാമിന്‍റെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത ചെന്നൈക്ക് ഷമിയുടെ രണ്ടാം ഓവറില്‍ വൈഡായി അഞ്ച് റണ്‍സ് ലഭിച്ചത് ബോണസായി.
ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യ വിക്കറ്റിനായി പഞ്ചാബിന്‍റെ കാത്തിരിപ്പ് തുടരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേത്ത് ബാറ്റുവീശുന്ന ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയിലാണ്. 18 പന്തില്‍ 17 റണ്‍സോടെ റിതുരാജ് ഗെയ്‌ക്‌വാദും 18 പന്തില്‍ 31 റണ്‍സുമായി ഫാഫ് ഡൂപ്ലെസിയും ക്രീസില്‍.
പവര്‍പ്ലേ സൂപ്പറാക്കി ചെന്നൈ
ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ചെന്നൈ കരുതലോടെയാണ് തുടങ്ങിയത്. ജിമ്മി നീഷാമിന്‍റെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത ചെന്നൈക്ക് ഷമിയുടെ രണ്ടാം ഓവറില്‍ വൈഡായി അഞ്ച് റണ്‍സ് ലഭിച്ചത് ബോണസായി. ക്രിസ് ഡോര്‍ദാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ സിക്സ് പറത്തിയ ഗെയ്‌ക്‌വാദ് നയം വ്യക്തമാക്കി. ആ ഓവറില്‍ ചെന്നൈ 11 റണ്‍സടിച്ചു.
നീഷാം എറിഞ്ഞ നാലാം ഓവറില്‍ ഡൂപ്ലെസി നല്‍കിയ ക്യാച്ച് പറന്നുപിടിക്കാന്‍ ദീപക് ഹൂഡക്കായില്ല. തൊട്ടടുത്ത പന്തില്‍ നീഷാമിനെ സിക്സിന് പറത്തി ഡൂപ്ലെസിയുടെ ഗെയ്‌ക്‌വാദിനൊപ്പം റണ്‍വേട്ടയില്‍ പങ്കാളിയായതോടെ ചെന്നൈ സ്കോര്‍ കുതിച്ചു. നീഷാമിന്‍റെ ഓവറില്‍ 10 റണ്‍സാണ് ചെന്നൈ നേടിയത്.
ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 12 റണ്‍സ് നേടിയ ചെന്നൈ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയെ രവി ബിഷ്ണോയിയെ ഫോറും സിക്സും അടിച്ചാണ് സ്വീകരിച്ചത്. പവര്‍ പ്ലേയില്‍ അവസാന ഓവറില്‍ ചെന്നൈ അടിച്ചുകൂട്ടിയത് 13 റണ്‍സാണ്.