സൂപ്പർ സൺഡേ മാത്രമല്ല, വിധി ദിനം! ബാ​ഗ് പായ്ക്ക് ചെയ്യേണ്ടെങ്കിൽ വിജയം തന്നെ വേണം, സുപ്രധാന മത്സരങ്ങൾ ഇന്ന്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. 12 കളിയിൽ 12 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. 11 കളിയിൽ 10 പോയിന്റുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്തുമാണ്

ipl super sunday rr vs rcb and csk vs kkr matches today details preview btb

ജയ്പുർ: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകളെ നിർണയിക്കുന്ന രണ്ട് സുപ്രധാന മത്സരങ്ങൾ ഇന്ന് നടക്കും. മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ ബാംഗ്ലൂരിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. 12 കളിയിൽ 12 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. 11 കളിയിൽ 10 പോയിന്റുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്തുമാണ്.

വിജയിച്ചാൽ ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആ​ഗ്രഹിക്കുന്നത്. സാധ്യത നിലനിര്‍ത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം നേടിയേ മതിയാകൂ എന്ന നിലയിലാണ്. 12 കളിയിൽ 15 പോയിന്റുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിലും മുന്നിലെത്താം.

ബാറ്റിംഗിലും ബൗളിംഗിലും ടീമിന് വലിയ ആശങ്കകളൊന്നുമില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്‍വാദും നൽകുന്നത് ഉജ്ജ്വല തുടക്കമാണ്. അജിൻക്യ രഹാനെ, ശിവം ദുബൈ, അമ്പാട്ടി റായിഡു, മൊയിൻ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പിന്നാലെ ഫിനിഷിംഗിന് എം എസ് ധോണി കൂടി ചേരുന്ന വമ്പൻ ബാറ്റിംഗ് നിര തകർന്നടിയാൻ അത്ഭുതങ്ങൾ സംഭവിക്കണം. പരിചയ സമ്പന്നരല്ലെങ്കിലും തുഷാര്‍ ദേശ്‍പാണ്ഡെയും മതീഷ പാതിരാനയും ധോണി പറയുന്നിടത്ത് പന്തെറിയുന്നതാണ് ചെന്നൈയ്ക്ക് ഗുണമാവുന്നത്.

അതേസമയം 12 കളിയിൽ 10 പോയിന്റ് മാത്രമുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇനിയുള്ള രണ്ട് കളികളും ജയിക്കണം. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീമിന്റെ പ്രധാന പ്രശ്നം. ക്യാപ്റ്റൻ നിതീഷ് റാണയും റിങ്കു സിംഗും വെങ്കിടേഷ് അയ്യരുമാണ് പൊരുതി നോക്കുന്നത്. ബൗളിംഗിലേക്ക് വന്നാൽ സ്പിന്നര്‍മാരെ മാത്രമാണ് ആശ്രയിക്കാൻ പറ്റുന്നത്. കൊൽക്കത്തയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 49 റണ്‍സിന് ചെന്നൈ ജയിച്ചിരുന്നു. അത് തുടരാനായിരിക്കും
ധോണിയും സംഘവും ലക്ഷ്യമിടുന്നത്. അട്ടിമറി ജയം നേടി ലൈഫ് നീട്ടിയെടുക്കാൻ കെകെആറും ആ​ഗ്രഹിക്കുന്നു. 

തോറ്റതിന് പിന്നാലെ ദൈരബാബാദ് താരത്തിന് തിരിച്ചടി; 'സത്യം' പറഞ്ഞതിനോ ശിക്ഷ​യെന്ന് ആരാധകർ, അമിത് മിശ്രക്ക് ശാസന

Latest Videos
Follow Us:
Download App:
  • android
  • ios