മാര്‍ക്ക് വുഡിനെ തൂക്കിയടിച്ച് കോലി, ലഖ്നൗവിനെതിരെ നല്ല തുടക്കമിട്ട് ആര്‍സിബി
കൊല്‍ക്കത്തക്കെതിരെ നിറം മങ്ങിയ കോലിഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.ഉനദ്ഘട്ടിന്‍റെ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമെടുത്ത ആര്‍സിബി ആവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ കോലിയുടെ സിക്സിന്‍റെയും ഫോറിന്‍റെയും കരുത്തില്‍ രണ്ടാം ഓവറില്‍ 13 റണ്‍സടിച്ചു.
ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ തകര്‍പ്പന്‍ തുടക്കമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തിലാണ് ആര്‍സിബിയുടെ മുന്നേറ്റം. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സടിച്ച ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സെടുത്തിട്ടുണ്ട്. 29 പന്തില്‍ 45 റണ്‍സോടെ വിരാട് കോലിയും 13 പന്തില്‍ 14 റണ്‍സമായി വിരാട് കോലിയും ക്രീസില്‍.
കോലിക്കരുത്തില്‍ ആര്‍സിബി
കൊല്‍ക്കത്തക്കെതിരെ നിറം മങ്ങിയ കോലിഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.ഉനദ്ഘട്ടിന്‍റെ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമെടുത്ത ആര്‍സിബി ആവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ കോലിയുടെ സിക്സിന്‍റെയും ഫോറിന്‍റെയും കരുത്തില്‍ രണ്ടാം ഓവറില്‍ 13 റണ്‍സടിച്ചു. ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറില്‍ എട്ട് റണ്‍സ് നേടിയ ആര്‍സിബി ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറിലും എട്ട് റണ്‍സ് നേടി. അഞ്ചാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യക്കെതിരെ സിക്സടിച്ച് പവര്‍ പ്ലേയിലെ രണ്ടാം സിക്സ് നേടി.പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മാര്‍ക്ക് വുഡിനെ സിക്സിനും ഫോറിനും പറത്തിയ കോലി 14 റണ്‍സാണ് അടിച്ചെടുത്തത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് , മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (ഡബ്ല്യു), അനുജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ , കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, ജയ്ദേവ് ഉനദ്ഘട്ട്, അമിത് മിശ്ര, ആവേശ് ഖാൻ, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്.