ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടിക മാറ്റിമറിച്ച് കൊല്‍ക്കത്ത, പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം

11 കളികളില്‍ 10 പോയന്‍റുള്ള കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിന് തൊട്ടു പിന്നിലാണിപ്പോള്‍. കൊല്‍ക്കത്തയുടെ ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സുമാണ് പിന്നിലായത്.

IPL 2023 Point Table updates KKR moves to 5th position gkc

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത് വെറുമൊരു ജയമല്ല. ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടികയില്‍ വന്‍ കുതിപ്പാണ് കൊല്‍ക്കത്ത നടത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ പഞ്ചാബിനെതിരെ അവസാന പന്തില്‍ നേടിയ ആവേശ ജയത്തിലൂടെ എട്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി കൊല്‍ക്കത്ത.

11 കളികളില്‍ 10 പോയന്‍റുള്ള കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിന് തൊട്ടു പിന്നിലാണിപ്പോള്‍. കൊല്‍ക്കത്തയുടെ ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സുമാണ് പിന്നിലായത്. അഞ്ചാമതായിരുന്ന മുംബൈ പോയന്‍റ് പട്ടികയില്‍ എട്ടാമതാണ് ഇപ്പോള്‍. പോയന്‍റ് പട്ടികയില്‍ മൂന്ന് മുതല്‍ എട്ടുവരെ സ്ഥാനത്തുള്ളവര്‍ക്കെല്ലാം 10 പോയന്‍റ് വീതമുണ്ട്. ഇന്ന് നടക്കുന്ന ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ജയിക്കുന്ന ടീമിന് രാജസ്ഥാനെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.

പോയന്‍റ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരായ ഡല്‍ഹിക്കും ഹൈദരാബാദിനുമെല്ലാം ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 16 പോയന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന് പറയാവുന്ന ഒരേയോരു ടീം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് 13ഉം മൂന്നാം സ്ഥാനത്തുള്ള  ലഖ്നൗവിന് 11ഉം പോയന്‍റുണ്ടെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പോലും അത്ര സുരക്ഷിതമല്ല.

ഐപിഎല്ലില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന പോരാട്ടങ്ങളാകും പ്ലേ ഓഫിലെ നാലു ടീമുകളെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുക. അതില്‍ ഇന്ന് നടക്കുന്ന മുംബൈ-ബാംഗ്ലൂര്‍ പോരാട്ടം ഏറെ നിര്‍ണായകമാണ്. പ്ലേ ഓഫ് സാധ്യതയില്‍ പിന്തള്ളപ്പെടാതിരിക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios