രാജസ്ഥാന് എളുപ്പമല്ല, പ്ലേ ഓഫിലെത്താന്‍ ഇനി ജീവന്‍മരണ പോരാട്ടം; ടീമുകളും സാധ്യതകളും; റോയല്‍സ്

നിലവില്‍ 13 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് അവശേഷിക്കുന്ന മൂന്ന് കളികളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഇന്ന് ഡല്‍ഹിക്കെതിരെയും 14ന് കൊല്‍ക്കത്തക്കെതിരെയും ഹോം മത്സരങ്ങള്‍ കളിക്കുന്നു എന്ന ആനുകൂല്യം ചെന്നൈക്കുണ്ട്. 20ന് ഡല്‍ഹിക്കെതിരെ എവേ മത്സരമാണ് ചെന്നൈയുടെ അവസാന മത്സരം.

IPL 2023 playoffs scenario: How RR, MI, RCB, CSK and DC can qualify explained gkc

മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫിലെത്താന്‍ ഒന്നു മുതല്‍ 10 വരെയുള്ള ടീമുകള്‍ക്കും ഒരുപോലെ സാധ്യത നിലനില്‍ക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹിയും ഹൈദരാബാദും ഒഴികെയുള്ള ടീമുകളെല്ലാം 11 റൗണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനും പത്താം സ്ഥാനത്തുള്ള ഡല്‍ഹിക്കും പ്ലേ ഓഫിലെത്താന്‍ ഒരുപോലെ സാധ്യത നിലനില്‍ക്കുന്നു. 16 പോയന്‍റുള്ള ഗുജറാത്ത് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചുവെന്ന് പറയാം. പക്ഷെ ബാക്കി ടീമുകളെല്ലാം പ്ലേ ഓഫ് ബര്‍ത്തിനായി ജീവന്‍മരണപ്പോരാട്ടത്തിലാണ്. ടീമുകളും സാധ്യതകളും എങ്ങനെ എന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്

നിലവില്‍ 13 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് അവശേഷിക്കുന്ന മൂന്ന് കളികളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഇന്ന് ഡല്‍ഹിക്കെതിരെയും 14ന് കൊല്‍ക്കത്തക്കെതിരെയും ഹോം മത്സരങ്ങള്‍ കളിക്കുന്നു എന്ന ആനുകൂല്യം ചെന്നൈക്കുണ്ട്. 20ന് ഡല്‍ഹിക്കെതിരെ എവേ മത്സരമാണ് ചെന്നൈയുടെ അവസാന മത്സരം.

മുംബൈ ഇന്ത്യന്‍സ്

ആര്‍സിബിയെ തോല്‍പ്പിച്ചതോടെ എട്ടാ സ്ഥാനത്തു നിന്ന് ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സിനും ശേഷിക്കുന്നത് മൂന്ന് കളികള്‍. ഇതില്‍ കരുത്തരായ ഗുജറാത്തിനെയും ഹൈദരാബാദിനെയും ഹോം ഗ്രൗണ്ടിലും ലഖ്നൗവിനെ എതിരാളികളുടെ ഗ്രൗണ്ടിലും നേരിടണം. വെള്ളിയാഴ്ച ഗുജറാത്തിനെതിരെ നടക്കുന്ന മത്സരവും 16ന് ലഖ്നൗവിനെതിരായ എവേ മത്സരവും മുംബൈക്ക് നിര്‍ണായകമാകും.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

11 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ലഖ്നൗവിന് ഒരു ഹോം മത്സരമേ ബാക്കിയുള്ളു. മുംബൈക്കെതിരെ. കൊല്‍ക്കത്തക്കും ഹൈദരാബാദിനുമെതിരെ എവേ മത്സരങ്ങളാണ് പിന്നീടുള്ളത്. ഇരു ടീമുകള്‍ക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യത ഉള്ളതിനാല്‍ പോരാട്ടം കനക്കും.

സൂര്യകുമാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍, പ്രശംസകൊണ്ട് മൂടി ഇതിഹാസങ്ങള്‍

രാജസ്ഥാന്‍ റോയല്‍സ്

IPL 2023 playoffs scenario: How RR, MI, RCB, CSK and DC can qualify explained gkc

ആദ്യഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ ഇപ്പോള്‍ 10 പോയന്‍റുമായി അഞ്ചാമതാണ്. രണ്ടാംഘട്ടത്തില്‍ കളിച്ച അഞ്ചില്‍ നാലു കളികളും തോറ്റു. അവശേഷിക്കുന്നത് ഒരേയൊരു ഹോം മത്സരവും രണ്ട് എവേ മത്സരങ്ങളും. കൊല്‍ക്കത്തയും പഞ്ചാബുമാണ് എവേ മത്സരത്തില്‍ എതിരാളികള്‍. ഹോം മത്സരത്തില്‍ ആര്‍സിബിയും. നാളെ കൊല്‍ക്കത്തക്കെതിരെ നടക്കുന്ന എവേ മത്സരമാണ് രാജസ്ഥാന് ഏറെ നിര്‍മായകമാകുക. തൊട്ട് താഴെയുള്ള ടീമുകള്‍ക്കെല്ലാം 10 പോയന്‍റ് വീതമുണ്ടെങ്കിലും നെഗറ്റീവ് റണ്‍റേറ്റ് ആണുള്ളത് എന്നത് രാജസ്ഥാന് അനുകൂലമാണ്.

ആര്‍സിബി

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ തോറ്റതോടെ 10 പോയന്‍റുമായി ഏഴാം സ്ഥാനത്തേക്ക് വീണ് പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റ ആര്‍സിബിക്ക് അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍. ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരേയൊരു ഹോം മത്സരം മാത്രമാണ് ബാക്കി. എവേ മത്സരങ്ങളില്‍ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സും

പഞ്ചാബ് കിംഗ്സ്

പത്ത് പോയന്‍റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിനും അവശേഷിക്കുന്നത് മൂന്ന് കളികള്‍. ഇതില്‍ അവസാന രണ്ട് കളികളും ഹോം മത്സരങ്ങളാണെന്ന ആനുകൂല്യമുണ്ട്. ഡല്‍ഹിക്കെതിരെ ഹോം എവേ മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹോം മത്സരവുമാണ് കളിക്കാനുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയോട് ഡല്‍ഹി തോറ്റാല്‍ പഞ്ചാബിന് അവരുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കുമെന്നതിനാല്‍ പ‍ഞ്ചാബിന് കാര്യങ്ങള്‍ അനുകൂലമാകും.

ഡല്‍ഹി-ഹൈദരാബാദ്

അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനും ഡല്‍ഹിക്കും 10 മത്സരങ്ങളില്‍ എട്ട് പോയന്‍റ് വീതമാണുള്ളത്. മറ്റ് ടീമുകളെക്കാള്‍ ഓരോ മത്സരം വീതം കുറച്ചു കളിച്ചതിനാല്‍ ഇന്ന് നടക്കുന്ന ഡല്‍ഹി-ചെന്നൈ പോരാട്ടം നിര്‍ണായകമാണ്. ഇന്ന് ഡല്‍ഹി തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്തായെന്ന് ഏതാണ്ട് ഉറപ്പാവും. ഹൈദരാബാദിനാകട്ടെ നേരിടാനുള്ളത് ഗുജറാത്ത്, ലഖ്നൗ, ആര്‍സിബി, മുംബൈ തുടങ്ങിയ കരുത്തരെയാണ്. ഡല്‍ഹിക്കാകട്ടെ രണ്ട് തവണ വീതം പഞ്ചാബിനെയും ചെന്നൈയുമാണ് നേരിടാനുള്ളത്.

 

Latest Videos
Follow Us:
Download App:
  • android
  • ios