രണ്ട് മത്സരം ബാക്കി, രണ്ടിലും തോറ്റാല്‍ ചെന്നൈ പ്ലേ ഓഫിലെത്തുമോ? കണക്കുകള്‍ ഇപ്പോഴേ കൂട്ടിവയ്‌ക്കാം

ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റാലും എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പ്ലേ ഓഫ് വഴി അടയില്ല എന്ന് കണക്കുകള്‍ 

IPL 2023 Playoff Qualification Scenario of Chennai Super Kings MS Dhoni and co can secure play off sport even both matches lost jje

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തൊട്ടരികെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എന്നാല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോറ്റാല്‍ എം എസ് ധോണിയുടെ സിഎസ്‌കെയുടെ വിധിയെന്താകും? ഒരു മത്സരം തോറ്റാല്‍ ചെന്നൈ പുറത്താകുമോ? സീസണിലെ പതിമൂന്നാം മത്സരത്തിന് തലയും കൂട്ടരും സ്വന്തം തട്ടകമായ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങുമ്പോള്‍ ടീമിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.  

ഐപിഎല്‍ പതിനാറാം സീസണില്‍ രണ്ട് മത്സരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അവശേഷിക്കുന്നത്. ഞായറാഴ്‌ചത്തെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍ എങ്കില്‍ സീസണിലെ അവസാന ലീഗ് മത്സരം ഇരുപതാം തിയതി ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ്. രണ്ട് മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ 12 കളിയില്‍ 15 പോയിന്‍റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് സിഎസ്‌കെ. ഇനിയുള്ള രണ്ട് മത്സരവും ജയിച്ചാല്‍ പട്ടികയില്‍ മുന്നിലുള്ള ആദ്യ രണ്ട് ടീമുകളിലൊന്നായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിലെത്തും. ഒരു മത്സരം ജയിച്ചാലും പ്ലേ ഓഫ് ഉറപ്പ്. കെകെആറിനെ വീഴ്‌ത്തിയാല്‍ കാത്തിരിപ്പില്ലാതെ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം കൊല്‍ക്കത്തയ്‌ക്കും ഡല്‍ഹിക്കും എതിരായ രണ്ട് മത്സരങ്ങളും തോറ്റാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ചെന്നൈയുടെ ഭാവി. ഈ ടീമുകള്‍ ഓരോ മത്സരം തോറ്റാല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താനാകും. 

ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് സിഎസ്‌കെ ഇറങ്ങുന്നത് എങ്കില്‍ പുറത്താകലിന്‍റെ വക്കിലുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 

Read more: മോഖ കരതൊട്ടു; ചെന്നൈ-കൊല്‍ക്കത്ത മത്സരം മഴ കവരുമോ? ധോണി ആരാധകര്‍ ആശങ്കയില്‍

Latest Videos
Follow Us:
Download App:
  • android
  • ios