ലഖ്‌നൗവില്‍ കളിക്ക് മുമ്പേ മഴയുടെ കളി, ടോസ് വൈകുന്നു; മത്സരം ഇടയ്‌ക്ക് തടസപ്പെടാനും സാധ്യത
മത്സരം ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും എന്നിരിക്കേ ഇടിമിന്നലിനും വൈകിട്ടോടെ മഴയ്‌ക്കും സാധ്യതയുണ്ട്
ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം നടക്കുമെന്നാണ് പ്രതീക്ഷയെങ്കിലും ആരാധകരെ കാത്ത് നിരാശ വാര്‍ത്ത. മത്സരത്തിന്‍റെ അവസാന ഭാഗം ആവുമ്പോഴേക്കും മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഇവിടെ അവസാനം നടന്ന ലഖ്‌നൗ-ആര്‍സിബി മത്സരത്തിനിടെ മഴ പെയ്‌തെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മത്സരത്തിന് മുമ്പും ലഖ്‌നൗവില്‍ കനത്ത മഴ പെയ്‌തിരുന്നു. എന്നാല്‍ ഇന്ന് വൈകിട്ടോടെ കാത്തിരിക്കുന്നത് ഇടിമിന്നലും മഴയാണ് എന്നാണ് റിപ്പോര്‍ട്ട്.
മത്സരം ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും എന്നിരിക്കേ ഇടിമിന്നലിനും വൈകിട്ടോടെ മഴയ്‌ക്കും സാധ്യതയുണ്ട്. നിലവില്‍ ലഖ്‌നൗവില്‍ നേരിയ മഴ പെയ്‌തുകൊണ്ടിരിക്കുകയാണ്. ഇതിനാല്‍ മത്സരം ടോസിടാന്‍ വൈകുകയാണ്. ഇന്നത്തെ ദിവസം പൂര്‍ണമായും മഴമേഘങ്ങള്‍ നിറഞ്ഞതായിരിക്കും. പകല്‍ 29 ഡിഗ്രി സെല്‍ഷ്യസാണ് താപനില എങ്കിലും 22 ഡിഗ്രി സെല്‍ഷ്യലേക്ക് താഴാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനും മികച്ച തുടക്കം നേടാനുമാകും ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ഇന്ന് ശ്രമിക്കാന്‍ സാധ്യത.
ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്നിറങ്ങുന്നത്. ലഖ്‌നൗ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോട് തോറ്റപ്പോള്‍ ചെന്നൈ അവസാന രണ്ട് കളിയിലും തോറ്റു. ജയ്‌ദേവ് ഉനദ്‌കട്ടിന് പിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും പരിക്കേറ്റത് ലഖ്‌നൗവിന് തിരിച്ചടിയാണ്. ഇരുവരും ഇന്ന് കളിക്കില്ല. ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് തിരിച്ചടിയാവുന്നത്. ഒന്‍പത് കളിയില്‍ ലഖ്‌നൗവിനും ചെന്നൈയ്ക്കും പത്ത് പോയിന്‍റ് വീതമുണ്ട്. റണ്‍നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ മൂന്നും ചെന്നൈ നാലും സ്ഥാനത്താണ്.
Read more: ഇങ്ങനെയൊന്നും പോയാല്‍ പറ്റില്ല; തന്‍റെ ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി എം എസ് ധോണി