ലഖ്‌നൗവിന് മൂന്നടി അടി കൊടുത്ത് ചെന്നൈ; ഗോള്‍ഡന്‍ ഡക്കായി ക്യാപ്റ്റന്‍ ക്രുനാല്‍

പരിക്കേറ്റ കെ എല്‍ രാഹുല്‍ കളിക്കാത്തതിനാല്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്

IPL 2023 LSG vs CSK Lucknow Super Giants lose early wickets of Kyle Mayers Manan Vohra Krunal Pandya jje

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് കൂട്ടത്തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 31-3 എന്ന നിലയിലാണ്. നാലാം ഓവറില്‍ മൊയീന്‍ അലിയുടെ പന്തില്‍ കെയ്‌ല്‍ മെയേഴ്‌സിനെ(17 പന്തില്‍ 14) ലോംഗ് ഓഫില്‍ റുതുരാജ് ഗെയ്‌ക്‌വാദ് ക്യാച്ചെടുത്ത് പുറത്താക്കി. പവര്‍പ്ലേയിലെ അവസാന ഓവറിന്‍റെ നാലാം പന്തില്‍ മനന്‍ വോറയെ(11 പന്തില്‍ 10) മഹീഷ് തീക്‌ഷ‌ന ബൗള്‍ഡാക്കി. തൊട്ടടുത്ത ബോളില്‍ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ ഗോള്‍ ഡക്കായി സ്ലിപ്പില്‍ അജിങ്ക്യ രഹാനെയുടെ ക്യാച്ചില്‍ മടങ്ങി. 

ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മാ‍ര്‍ക്കസ് സ്റ്റോയിനിസും(1 പന്തില്‍ 4*), കരണ്‍ ശര്‍മ്മയും(6 പന്തില്‍ 3*) റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുന്നു.

പ്ലേയിംഗ് ഇലവനുകള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, മനന്‍ വോറ, കരണ്‍ ശര്‍മ്മ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി, മൊഹ്‌സീന്‍ ഖാന്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: ക്വിന്‍റണ്‍ ഡികോക്ക്, ദീപക് ഹൂഡ, ഡാനിയേല്‍ സാംസ്‍, യഷ് താക്കൂര്‍, പ്രേരക് മങ്കാദ്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/നായകന്‍), ദീപക് ചഹാര്‍, മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: അമ്പാട്ടി റായുഡു, മിച്ചല്‍ സാന്‍റ്‌നര്‍, എസ് സേനാപതി, ഷെയ്‌ഖ് റഷീദ്, ആകാശ് സിംഗ്.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ കെ എല്‍ രാഹുല്‍ കളിക്കാത്തതിനാല്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്. സിഎസ്‌കെ നിരയില്‍ പേസര്‍ ആകാശ് സിംഗിന് പകരം ദീപക് ചഹാര്‍ മടങ്ങിയെത്തി. മറ്റ് മാറ്റങ്ങളൊന്നും ഇലവനിലില്ല. ലഖ്‌നൗ നിരയില്‍ മനന്‍ വോറയും കരണ്‍ ശര്‍മ്മയും ഇന്ന് കളിക്കുന്നുണ്ട്. 

Read more: എം എസ് ധോണി വിരമിക്കലിന് തൊട്ടരികയോ? മറുപടിയുമായി സഹതാരം രവീന്ദ്ര ജഡേജ

Latest Videos
Follow Us:
Download App:
  • android
  • ios