ഐപിഎല്‍ 2021: ആദ്യ മത്സരത്തിന് കുടുംബത്തിന്റെ ആശംസ, വികാരാധീനനായി ഉമ്രാന്‍ മാലിക്- വീഡിയോ കാണാം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച ഇന്ത്യക്കാരന്‍ ഉമ്രാന്‍ മാലിക്ക് മണിക്കൂറില്‍ 150 കിലോമീറ്ററിലേറെ വേഗത്തിലെറിഞ്ഞാണ് വരവറിയിച്ചത്.
IPL 2021, Umran Malik, Sunrisers Hyderabad, SRH, David Warner, ഉമ്രാന്‍ മാലിക്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഐപിഎല്‍ 2021, ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ
ദുബായ്: ബ്രറ്റ്‌ലീയുടെയും ഷൊയ്ബ് അക്തറിന്റെയും തീ തുപ്പുന്ന പന്തുകള്‍ എക്കാലത്തും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച ഇന്ത്യക്കാരന്‍ ഉമ്രാന്‍ മാലിക്ക് മണിക്കൂറില്‍ 150 കിലോമീറ്ററിലേറെ വേഗത്തിലെറിഞ്ഞാണ് വരവറിയിച്ചത്.
ഐപിഎല്‍ 2021: 'ബോളിവുഡിലേക്കില്ല, ചെന്നൈ ജേഴ്‌സിയില്‍ അടുത്ത സീസണിലും കാണാം'; ധോണിയുടെ ഉറപ്പ്
തോറ്റ് തോറ്റ് പ്രതീക്ഷയവസാനിച്ച ഹൈദരാബാദ് പ്രമുഖരെ പുറത്തിരുത്തി പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ തീരുമാനിച്ചതാണ് ഉമ്രാന്‍ മാലിക്കിന് അവസരമൊരുക്കിയത്. രണ്ട് തവണ 150 കിലോമീറ്ററിലധികം വേഗത്തില്‍ പന്തെറിഞ്ഞ് അരങ്ങേറ്റത്തില്‍ തന്നെ ഐപിഎല്ലിലെ വേഗക്കാരില്‍ പേരെഴുതി വച്ചു 21കാരന്‍. സീസണില്‍ 150 കിലോമീറ്റര്‍ ദൂരം പിന്നിട്ട ഏക ഇന്ത്യന്‍ ബൗളര്‍.
ജമ്മു കശ്മീരിലെ ഗുജ്ജര്‍ നഗറിലെ പഴക്കച്ചവടക്കാരന്റെ മകനാണ് ഉമ്രാന്‍ മാലിക്ക്. നാല് വര്‍ഷം മുന്‍പ് ഗ്രാമത്തിലെ കോണ്‍ക്രീറ്റ് പിച്ചില്‍ ടെന്നിസ് ബോളില്‍ എറിഞ്ഞ് പരിശീലനം തുടങ്ങിയ ഉമ്രാന്‍ ഇന്ന് രാജ്യത്തിന്റെ പ്രതീക്ഷയാവുകയാണ്. ടി നടരാജന് കൊവിഡ് ബാധിച്ചതോടെയാണ് നെറ്റ് ബൗളറായ ഉമ്രാന് പ്ലേയിങ് ഇലവനിലേക്ക് അവസരം തുറന്നത്. സാക്ഷാല്‍ ഡേവിഡ് വാര്‍ണറെ നെറ്റ്‌സില്‍ വേഗം കൊണ്ട് വിറപ്പിച്ചത് ആത്മവിശ്വാസം നല്‍കി.
ഐപിഎല്‍ 2021: കോലിക്ക് പോലുമില്ല; റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍
സ്വാഭാവിക പേസ് ബൗളറായ ഉമ്രാന് കൂടുതല്‍ കൃത്യത കൈവരിച്ചാല്‍ മികച്ച നേട്ടത്തിലെത്താനാകുമെന്ന് ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകന്‍ കൂടിയായ ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ഉമ്രാന്‍ കുടുംബവും പറഞ്ഞു.
കുടുംബവുമായി സംസാരിക്കുന്ന വീഡിയോ ഹൈദരാബാദ് സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ താരത്തിന് കരച്ചില്‍ അടക്കിപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോ, മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം താരത്തിന് ആശംസയുമായെത്തി. വീഡിയോ കാണാം...