ഐപിഎല്‍ 2021: അവസാന ഓവറില്‍ ഒരു റണ്‍സും രണ്ട് വിക്കറ്റും; പഞ്ചാബിനെ കുരുക്കിയ ത്യാഗിയുടെ മാരക ബൗളിംഗ്- വീഡിയോ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 185ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് സാധിച്ചത്.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) നാടകീയ ജയമാണ് പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് (Rajasthan Royals). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 185ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് നാല് വിക്കറ്റ് ഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഐപിഎല്‍ 2021: 'ദൈവം നല്‍കിയ കഴിവ് അവന്‍ പാഴാക്കുന്നു'; സഞ്ജുവിനെതിരെ വിമര്‍ശനുമായി ഗവാസ്‌കര്‍
മുസ്തഫിസുര്‍ റഹ്മാന്‍ (Mustafizur Rahman) എറിഞ്ഞ 19-ാം ഓവറും കാര്‍ത്തിക് ത്യാഗിയുടെ (Kartik Tyagi) യുടെ അവസാന ഓവറുമാണ് രാജസ്ഥാന് ജയമൊരുക്കിയത്. അവസാന രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് റണ്‍സ് മാത്രാമാണ് എടുക്കാന്‍ സാധിച്ചത്.
ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിനെതിരായ ത്രില്ലിംഗ് വിജയത്തിനിടയിലും സഞ്ജുവിന് തിരിച്ചടി
ത്യാഗിയെറിഞ്ഞ അവസാന ഓവര്‍ നിര്‍ണായകമായി. നാല് റണ്‍സ് പ്രതിരോധിച്ച താരം രാജസ്ഥാന് വിലപ്പെട്ട രണ്ട് പോയിന്റ് സമ്മാനിച്ചു. ആദ്യ രണ്ട് പന്തില്‍ നല്‍കിയ ഒരു റണ്‍സ് മാത്രമാണ് ത്യാഗി വിട്ടുകൊടുത്തത്. മൂന്നാം പന്തില്‍ വിക്കറ്റ്. നാലാം പന്തില്‍ റണ്‍സില്ല. അഞ്ചാം പന്തില് വീണ്ടും വിക്കറ്റ്. അവസാന പന്ത് യോര്‍ക്കര്‍ എറിഞ്ഞ് 20കാരന്‍ സഞ്ജുവിനും സംഘത്തിനും വിജയം സമ്മാനിച്ചു. ജസ്പ്രിത് ബുമ്രയും ഡെയ്ല്‍ സ്റ്റെയ്‌നും പുകഴ്ത്തിയ ത്യാഗിയുടെ അവസാന ഓവര്‍ കാണാം...