ഐപിഎല്‍ 2021: 'അവരുടെ ഫോമില്ലായ്മ ഇന്ത്യയെ പ്രതിരോധത്തിലാക്കും'; മുംബൈ താരങ്ങളെ കുറിച്ച് അഗാര്‍ക്കര്‍

യുഎഇയില്‍ നടന്ന നാല് മത്സരങ്ങളില്‍ 16 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. മറ്റൊരു മുംബൈ താരം ഇഷാന്‍ കിഷനും മോശം ഫോമിലാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ താരത്തെ കളിപ്പിച്ചത് പോലുമില്ല. 

IPL 2021 This must be a worry for India Agarkar on two Mumbai Indian batters form

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരതാരം സൂര്യകുമാര്‍ യാദവിന്റെ മോശം പ്രകടനം തുടരുകയാണ്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. രവി ബിഷ്‌ണോയിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. യുഎഇയില്‍ നടന്ന നാല് മത്സരങ്ങളില്‍ 16 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. മറ്റൊരു മുംബൈ താരം ഇഷാന്‍ കിഷനും മോശം ഫോമിലാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ താരത്തെ കളിപ്പിച്ചത് പോലുമില്ല.

IPL 2021 This must be a worry for India Agarkar on two Mumbai Indian batters form

 ഐപിഎല്‍ 2021: 'ഞങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നു, ടി20 ലോകകപ്പ് അപ്രധാനമാണ്'; കാരണം വ്യക്തമാക്കി പൊള്ളാര്‍ഡ്

ടി20 ലോകകപ്പില്‍ ഇരുവരുടേയും ഫോം ഇന്ത്യക്ക് തലവേദനയാകുമെന്നാണ് മുന്‍ താരം അജിത് അഗാര്‍ക്കര്‍ പറയുന്നത്. ''എല്ലാ താരങ്ങള്‍ക്കും മോശം കാലഘട്ടങ്ങളുണ്ടാവും. എന്നാല്‍ സൂര്യകുമാര്‍ കുറച്ച് പന്തെങ്കിലും പിടിച്ചുനിക്കാനുള്ള ശ്രമം നടത്തണം. ഇപ്പോള്‍ താരത്തിന് ആത്മവിശ്വാസകുറവുണ്ട്. താരത്തിന്റെ ഫോമിലില്ലായ്മ ലോകകപ്പില്‍ ഇന്ത്യയെ ബാധിക്കും. കുറച്ച് പന്തുകള്‍ നേരിട്ടാല്‍ തീരാവുന്ന പ്രശ്‌നമേ സൂര്യകുമാറിനുള്ളൂ. യുഎഇയില്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടില്ലാത്ത പിച്ചാണ് അബുദാബിയിലേത്. ആ പിച്ചില്‍ സൂര്യകുമാറിന് സാധിക്കുമായിരുന്നു. എന്നാല്‍ മുതലാക്കാന്‍ അവന് സാധിച്ചില്ല.

IPL 2021 This must be a worry for India Agarkar on two Mumbai Indian batters form

ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ വാക്കുതര്‍ക്കം; പന്തിന്റെ പക്വതയോടെയുള്ള പ്രതികരണമിങ്ങനെ

സൂര്യകുമാര്‍ ഇന്ത്യക്ക് വേണ്ടിയും കഴിഞ്ഞ കുറച്ച് ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. എന്നാലിപ്പോള്‍ അവന്റെ അവന്റെ ആത്മവിശ്വാസമില്ലായ്മ എന്നെ അത്ഭുതപ്പെടുത്തുന്നു. കിഷന്റെ കാര്യവും ഇതുപോലെ തന്നെ. കിഷനും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ സൗരഭ് തിവാരി നന്നായി കളിക്കുന്നുണ്ട്. ഇരുവരുടേയും ഫോം ഇന്ത്യയെ വിഷമിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും സുഖകരമായി തോന്നുന്നില്ല.'' അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: 'മോര്‍ഗന് ഇത്തരം കാര്യങ്ങള്‍ ദഹിക്കില്ല'; അശ്വിനുമായുള്ള തര്‍ക്കകാരണം വ്യക്തമാക്കി കാര്‍ത്തിക്

ഒക്ടോബര്‍ 17നാണ് ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. 23ന് ഔദ്യോഗിക തുടക്കമാവും. 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios