ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്, വാര്‍ണര്‍ ടീമില്‍
ഡല്‍ഹി ടീമില്‍ ആര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ആന്‍റിച്ച് നോര്‍ട്യ, കാഗിസോ റബാഡ, മാര്‍ക്കസ് സ്റ്റോയിനസ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവരും അന്തിമ ഇലവനിലെത്തി.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ബാറ്റിംഗ് തെരഞ്ഞെടുത്തു. സീസണിടിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്തായ ഡേവിഡ് വാര്‍ണര്‍(David Warner) ഓപ്പണറെന്ന നിലയില്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഹൈദരാബാദ് ടീമിലെ വിദേശ താരങ്ങള്‍.
ഡല്‍ഹി ടീമില്‍ ആര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ആന്‍റിച്ച് നോര്‍ട്യ, കാഗിസോ റബാഡ, മാര്‍ക്കസ് സ്റ്റോയിനസ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവരും അന്തിമ ഇലവനിലെത്തി.
പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നതെങ്കില്‍ അവസാന സ്ഥാനത്ത് നില മെച്ചപ്പെടുത്താനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഇറങ്ങുന്നത്. മത്സരത്തിന് തൊട്ടു മുമ്പ് പേസര്‍ ടി നടരാജന് കൊവിഡ് ബാധിച്ചത് സണ്‍റൈസേഴ്സിന് തിരിച്ചടിയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.