മുന്‍ ചാമ്പ്യന്‍മാരുടെ പോരില്‍ മുന്‍തൂക്കം ആര്‍ക്ക്; ഹൈദരാബാദ്-കൊല്‍ക്കത്ത പോരിന്‍റെ ചരിത്രം
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും 19 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
ചെന്നൈ: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ സൺറൈസേഴ്‌സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മുഖാമുഖം വരുന്നത്. ഓയിൻ മോർഗന്റെ നേതൃത്വത്തിൽ കൊല്‍ക്കത്തയും ഡേവിഡ് വാർണറുടെ കീഴിൽ ഹൈദരാബാദും എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ. ഇരു ടീമുകളും തമ്മിലുള്ള മുന്‍പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കാം.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും 19 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 12 കളിയിൽ കൊൽക്കത്ത ജയിച്ചപ്പോള്‍ ഹൈദരാബാദിന് ജയിക്കാനായത് ഏഴ് കളിയിലാണ്. കഴിഞ്ഞ സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം കൊൽക്കത്തയ്‌ക്ക് ഒപ്പമായിരുന്നു.
ഐപിഎല്ലില്‍ സൂപ്പർ സൺഡേ; മുൻ ചാമ്പ്യൻമാർ നേർക്കുനേർ
ഡല്‍ഹിക്ക് ജയത്തുടക്കം
ഇന്നലെ നടന്ന മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തു. ചെന്നൈയുടെ 188 റൺസ് ഡൽഹി എട്ട് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. 54 പന്തിൽ 85 റൺസെടുത്ത ശിഖർ ധവാനും 38 പന്തിൽ 72 റൺസെടുത്ത പൃഥ്വി ഷായുമാണ് ഡൽഹിക്ക് ജയമൊരുക്കിയത്. പൃഥ്വിയും ധവാനും ഒന്നാം വിക്കറ്റിന് 138 റൺസെടുത്തു.
ടീമിൽ തിരിച്ചെത്തിയ സുരേഷ് റെയ്‌നയുടെ അർധ സെഞ്ചുറിയിലാണ് ചെന്നൈ 188 റൺസിലെത്തിയത്. അതേസമയം ധോണിയും ഡുപ്ലെസിയും പൂജ്യത്തിന് പുറത്തായി. മോയീൻ അലി 36ഉം അംബാട്ടി റായ്ഡു 23ഉം രവീന്ദ്ര ജഡേജ 26ഉം സാം കറൺ 34ഉം റൺസെടുത്തു. സ്‌ട്രൈക്ക് ബൗളർമാരായ കാഗിസോ റബാഡയും ആൻറിച് നോർജിയയും ഇല്ലാതെയാണ് ഡൽഹിയുടെ ജയം.
ചെന്നൈയെ പൊരിച്ച ഇന്നിംഗ്‌സ്; നേട്ടങ്ങളുടെ പെരുമഴയുമായി ധവാന്‍
തോല്‍വിക്ക് പിന്നാലെ ധോണിക്ക് കനത്ത തിരിച്ചടി; വമ്പന്‍ തുക പിഴ