ഐപിഎല്‍ 2021: 'ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ മുന്നില്‍തന്നെയുണ്ട്'; പേര് വെളിപ്പെടുത്തി സ്റ്റെയ്ന്‍

എന്നാല്‍ ആര് ഇന്ത്യയുടെ ക്യാപ്റ്റനാവണമെന്നുള്ള കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍.

IPL 2021 Steyn names Virat Kohli replacement to lead India in T20Is

ജൊഹന്നാസ്ബര്‍ഗ്: വിരാട് കോലിക്ക് (Virat Kohli) ശേഷം ആര് ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ടി20 ലോകകപ്പിന് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), റിഷഭ് പന്ത് (Rishabh Pant), ശ്രേയാസ് അയ്യര്‍ (Shreyas Iyer) തുടങ്ങിയ പേരുകള്‍ കേട്ടുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടൊന്നമില്ല. 

ഐപിഎല്‍ 2021: ഇന്ത്യന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ; പ്രതീക്ഷയോടെ ആരാധകര്‍

എന്നാല്‍ ആര് ഇന്ത്യയുടെ ക്യാപ്റ്റനാവണമെന്നുള്ള കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. സൂര്യകുമാര്‍ യാദവിന് ഉള്‍പ്പെടെ ക്യാപ്റ്റനാവാനുള്ള കഴിവുണ്ടെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. മുന്‍താരത്തിന്റെ വാക്കുകള്‍... ''ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇന്ത്യക്ക് നിരവധി സാധ്യതകളുണ്ട്. വെറുതെ ഐപിഎല്ലിലേക്ക് ഒന്ന് നോക്കൂ, എത്രയെത്ര താരങ്ങളാണ്. സൂര്യകുമാര്‍, പന്ത് ഇവരെല്ലാം കൊള്ളാവുന്നവരാണ്. ശ്രേയസ് അയ്യര്‍, രോഹിത്.. അങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കേണ്ടത് ടീമിനെ ഉത്തരവാദിത്തോടെ കൊണ്ടുനടക്കാന്‍ കഴിയുന്ന താരത്തിനാണ്. അത്തരത്തില്‍ ഇന്ത്യക്ക് നിരവധി താരങ്ങളുണ്ട്.'' സ്‌പോര്‍ട്‌സ് ടാക്കിനോട് സംസാരിക്കുകയായിരുന്നു സ്റ്റെയ്ന്‍.

ഐപിഎല്‍ 2021: സഞ്ജുവില്‍ പ്രതീക്ഷിച്ച് രാജസ്ഥാന്‍ റോയല്‍സ്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

രോഹിത്തിനെ കുറിച്ചും സ്‌റ്റെയ്ന്‍ സംസാരിച്ചു. ''രോഹിത് ക്യാപ്റ്റനാവുമെങ്കില്‍ അത് മഹത്തായ കാര്യമായിരിക്കും. അദ്ദേഹത്തിന് യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പ്രത്യേക കഴിവുണ്ട്. മാത്രമല്ല, ടി20 ക്രിക്കറ്റില്‍ ഇന്ത്യയേയും മുംബൈ ഇന്ത്യന്‍സിനേയും നയിച്ചപ്പോഴെല്ലാം വിജയങ്ങള്‍ സമ്മാനിക്കാനും രോഹിത്തിനായിട്ടുണ്ട്.'' സ്റ്റെയ്ന്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: മുംബൈ ഇന്ത്യന്‍സിന് ജീവന്മരണ പോരാട്ടം; പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

ടി20 ക്രിക്കറ്റില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോഡുള്ള താരമാണ് രോഹിത്. ഐപിഎല്ലില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനും രോഹിത് ആണെന്നുള്ളതില്‍ സംശയമൊന്നുമില്ല. അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിനായി. 2018ല്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ നിദാഹസ് ട്രോഫി നേടിയിരുന്നു. രോഹിത് നയിച്ച 19 മത്സര 15ലും ടീം ഇന്ത്യ ജയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios