ഐപിഎല്‍: ഓപ്പണര്‍മാര്‍ മടങ്ങി; ഹൈദരാബാദിന് എതിരെ തുടക്കം പാളി പഞ്ചാബ്
പഞ്ചാബ് കിംഗ്‌സിന് മോശം തുടക്കം. പഞ്ചാബിന് അഞ്ച് ഓവറിനിടെ ഓപ്പണര്‍മാരെ നഷ്‌ടമായി.
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈഡേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരെ പഞ്ചാബ് കിംഗ്‌സിന്(Punjab Kings) മോശം തുടക്കം. പഞ്ചാബിന് ജേസന്‍ ഹോള്‍ഡര്‍(Jason Holder) എറിഞ്ഞ അഞ്ചാം ഓവറില്‍ ഓപ്പണര്‍മാരെ നഷ്‌ടമായി. 21 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലിനെയും(K L Rahul), ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെയുമാണ്(Mayank Agarwal) ഹോള്‍ഡര്‍ പുറത്താക്കിയത്. അഞ്ച് പന്തുകള്‍ക്കിടെയായിരുന്നു ഇരു വിക്കറ്റും.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 29/2 എന്ന സ്‌കോറിലാണ് പഞ്ചാബ്. ക്രിസ് ഗെയ്‌ലിനൊപ്പം(Chris Gayle) എയ്‌ഡന്‍ മര്‍ക്രാമാണ്(Aiden Markram) ക്രീസില്‍.
ഗെയ്‌ലിനെ ഇറക്കി പഞ്ചാബ്
ടോസ് നേടിയ ഹൈദരാബാദ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. അതേസമയം പഞ്ചാബ് കിംഗ്‌സില്‍(Punjab Kings) മൂന്ന് മാറ്റമുണ്ട്. ഫാബിയന്‍ അലനും ഇഷാന്‍ പോരെലും ആദില്‍ റഷീദും പുറത്തിരിക്കുമ്പോള്‍ നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്‌ല്‍, രവി ബിഷ്‌ണോയി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി.
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്‌ല്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്‌ദീപ് സിംഗ്, നേഥന്‍ എല്ലിസ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്.
പോരാട്ടം അവസാനക്കാര്‍ തമ്മില്‍
അവസാന സ്ഥാനക്കാരുടെ പോരാട്ടമാണെന്നുള്ളതാണ് രസകരമായ കാര്യം. പ്ലേ ഓഫ് സ്വപ്‌നം ഏറെക്കുറെ അസ്‌തമിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അതേസമയം ആദ്യ നാലിലെത്താന്‍ പാടുപെടുകയാണ് പഞ്ചാബ് കിംഗ്‌സ്. സ്ഥിരതയില്ലായ്‌മയാണ് പഞ്ചാബിന്റെ ദൗര്‍ബല്യം.
സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് അവസാന മത്സരങ്ങളില്‍ ആശ്വാസം കണ്ടെത്താനാണ് ഇറങ്ങിയത്. ബൗളിംഗില്‍ റാഷിദ് ഖാനെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതും കെയ്ന്‍ വില്യംസണിനും സംഘത്തിനും വെല്ലുവിളിയാണ്. പരസ്‌പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 12ലും ജയിച്ചത് ഹൈദരാബാദാണ്. അഞ്ചെണ്ണത്തില്‍ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.
ഐപിഎല്‍: പൊരുതിയത് സഞ്ജു മാത്രം, രാജസ്ഥാന്‍റെ ഫ്യൂസൂരി ഡല്‍ഹി