ഇത് ഞാൻ മുൻകൂട്ടി കണ്ടിരുന്നു, ജീവനേക്കാൾ പ്രധാനമല്ല മറ്റൊന്നും; ഐപിഎൽ നിർത്തിവെച്ചതിനെക്കുറിച്ച് അക്തർ

ഐപിഎൽ നിർത്തിവെച്ചിരിക്കുന്നു, ഇത് ഞാൻ മുൻകൂട്ടി കണ്ടിരുന്നു. ഐപിഎൽ നിർത്തിവെക്കണമെന്നും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ മനുഷ്യ ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും

IPL 2021: Shoaib Akhtar Reacts On IPL Postponement

കറാച്ചി: കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഐപിഎൽ നിർത്തിവെച്ചതിനെ സ്വാ​ഗതം ചെയ്ത് മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഇന്ത്യയിൽ കൊവിഡ് രോ​ഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താൻ രണ്ടാഴ്ച മുമ്പെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അക്തർ വ്യക്തമാക്കി.

ഐപിഎൽ നിർത്തിവെച്ചിരിക്കുന്നു, ഇത് ഞാൻ മുൻകൂട്ടി കണ്ടിരുന്നു. ഐപിഎൽ നിർത്തിവെക്കണമെന്നും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ മനുഷ്യ ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും-പുതിയ വീഡിയോ പങ്കുവെച്ച് അക്തർ ട്വീറ്റ് ചെയ്തു.

കൊൽക്കത്ത ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കുമാണ് ടൂർണമെന്റിനിടെ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയുടെ ബൗളിം​ഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽ‌സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇന്ന് ചെന്നൈ ടീമിന്റെ ബാറ്റിം​ഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios