ഐപിഎല്‍ 2021: എന്റെ ബൗളര്‍മാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് സഞ്ജു, സ്വയം കുറ്റപ്പെടുത്തി രാഹുല്‍
ബൗളര്‍മാരുടെ പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍, കാര്‍ത്തിക് ത്യാഗി എന്നിവരുടെ പേരുകള്‍ സഞ്ജു പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം ബൗളര്‍മാരെ പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson). മത്സരശേഷം സംസാരിക്കുകയായിരുന്നു സഞ്ജു. ബൗളര്‍മാരുടെ പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍, കാര്‍ത്തിക് ത്യാഗി എന്നിവരുടെ പേരുകള്‍ സഞ്ജു പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
ത്യാഗിയേയും ഫിസ്സിനേയും അവസാനങ്ങളിലേക്ക് മാറ്റിവച്ചത് ഗുണം ചെയ്തുവെന്ന് സഞ്ജു മത്സരശേഷം പറഞ്ഞു. മലയാളി താരത്തിന്റെ വാക്കുകള്‍... ''ഞങ്ങള്‍ വിജയിക്കുമെന്ന് തന്നെ ഉറച്ചുവിശ്വിസിച്ചിരുന്നു. അതങ്ങനെതന്നെ സംഭവിച്ചു. ആ വിശ്വാസത്തിന്റെ പുറത്താണ് അവസാനങ്ങളില്‍ കാര്‍ത്തിക് ത്യാഗിക്കും മുസ്തഫിസുര്‍ റഹ്മാനും ഓരോ ഓവര്‍ ബാക്കിവച്ചത്. ക്രിക്കറ്റ് വളരെയധികം ട്വിസ്റ്റുകളുള്ള രസകരമായ മത്സരാണ്. ഞങ്ങള്‍ പോരാടിക്കൊണ്ടിരുന്നു, അതോടൊപ്പം ബൗളര്‍മാരില്‍ വിശ്വസിച്ചു. അവസാനം വരെ പോരാടണമെന്നായിരുന്നു.
ഐപിഎല്‍ 2021: 'ദൈവം നല്‍കിയ കഴിവ് അവന്‍ പാഴാക്കുന്നു'; സഞ്ജുവിനെതിരെ വിമര്‍ശനുമായി ഗവാസ്‌കര്‍
ഫിസ്സിസിനേയും ത്യാഗിയേയും അവസാനങ്ങളിലേക്ക് മാറ്റിവച്ചത് അതുകൊണ്ടുതന്നെ. തുറന്നു പറയാമല്ലോ, ഈ വിക്കറ്റില്‍ അത്തരമൊരു സ്‌കോര്‍ നേടാനായത് ഏറെ സന്തോഷിപ്പിച്ചിരുന്നു. കാരണം ഞങ്ങള്‍ക്ക് മികച്ച ബൗളര്‍മാരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് നേരത്തെ ക്യാച്ചുകളെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നേരത്തെ മത്സരം ജയിക്കാമായിരുന്നു.'' സഞ്ജു പറഞ്ഞുനിര്‍ത്തി.
ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിനെതിരായ ത്രില്ലിംഗ് വിജയത്തിനിടയിലും സഞ്ജുവിന് തിരിച്ചടി
സമ്മര്‍ദ്ദത്തെ മറികടക്കുന്നതില്‍ തന്റെ താരങ്ങള്‍ പരാജയപ്പെട്ടുവെന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) വ്യക്തമാക്കി. ''ഞങ്ങളൊരിക്കും കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് പഠിച്ചില്ല. എനിക്കും മായങ്ക് അഗര്‍വാളിനും (Mayank Agarwal) എയ്ഡന്‍ മാര്‍ക്രമിനും (Aiden Mar-kram) റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ സന്തോഷിപ്പിക്കുന്നു.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അവസാന ഓവര്‍, ത്യാഗിയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി ഇതിഹാസങ്ങള്‍
ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയലില്‍ അഞ്ചാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്. നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും എട്ട് പോയിന്റാണുള്ളത്.