പതിവ് സ്റ്റൈലില്‍ ഗെയ്‌ക്‌വാദും ഡുപ്ലസിയും; രാജസ്ഥാനെതിരെ മികച്ച തുടക്കവുമായി ചെന്നൈ
ഇരു ടീമും പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജീവന്‍മരണ പോരില്‍ രാജസ്ഥാന്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി.
അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍ (IPL 2021) പതിവുപോലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും(Rajasthan Royals) തുടക്കം ഗംഭീരമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings). ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും(Ruturaj Gaikwad), ഫാഫ് ഡുപ്ലസിസും(Faf du Plessis) ക്രീസില്‍ നില്‍ക്കേ ചെന്നൈ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 44 റണ്‍സെടുത്തിട്ടുണ്ട്.
ഇരു ടീമും പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജീവന്‍മരണ പോരില്‍ രാജസ്ഥാന്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി. ഇവരില്‍ ഗ്ലെന്‍ ഫിലിപ്‌സും മായങ്ക് മര്‍ക്കാണ്ഡെയും ആകാശ് സിംഗും റോയല്‍സിനായി കന്നി മത്സരമാണ് കളിക്കുന്നത്. ചെന്നൈയാവട്ടെ ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്ക് പകരം സാം കറനും ദീപക് ചഹാറിന് പകരം കെ എം ആസിഫിനും അവസരം നല്‍കി.
രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ആകാശ് സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, ചേതന്‍ സക്കരിയ, മുസ്‌തഫീസൂര്‍ റഹ്‌മാന്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം എസ് ധോണി(നായകന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കെ എം ആസിഫ്, ജോഷ് ഹേസല്‍വുഡ്.
നേര്‍ക്കുനേര്‍ കണക്ക്
ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം രാജസ്ഥാന്‍ റോയല്‍സിന് ശുഭകരമല്ല. പരസ്‌പരം ഏറ്റുമുട്ടിയ 24 മത്സരങ്ങളില്‍ 15ലും ജയിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഈ സീസണിലെ ആദ്യ മത്സരത്തിലും 45 റണ്‍സിന്റെ വമ്പന്‍ ജയം ചെന്നൈക്കൊപ്പമായിരുന്നു.
ഐപിഎല്‍: മുംബൈക്കെതിരെ പൊരുതി ജയിച്ച് ഡല്‍ഹി പ്ലേ ഓഫില്‍