ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാന്‍ സഞ്ജു ഇറങ്ങുന്നു, വെല്ലുവിളിയായി ചാഹല്‍

തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി മികച്ച ഫോമിലാണെങ്കിലും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സഞ്ജു സാംസണ് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ബാംഗ്ലൂരിനെതിരെ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ 196 പന്തില്‍ 280 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം. 142.86 ശരാശരിയില്‍ 19 സിക്സുകളും ബാംഗ്ലൂരിനെതിരെ സഞ്ജു പറത്തിയിട്ടുണ്ട്.

IPL 2021: RR Captain Sanju Samson's performance against RCB and Yuzvendra Chahal

ദുബായ്: ഐപിഎല്ലിലെ(IPL 2021) നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore)  ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals)നായകന്‍ സഞ്ജു സാംസണെ (Sanju Samson)കാത്തിരിക്കുന്നത് റണ്‍വേട്ടക്കാരനുറ്റ ഓറഞ്ച് ക്യാപ്(Orange Cap). 10 മത്സരങ്ങളില്‍ നിന്ന് 433 റണ്‍സുമായി നിലവില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജു. 11 മത്സരങ്ങളില്‍ 454 റണ്‍സ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാനാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ധവാനെ മറികടക്കാന്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 21 റണ്‍സ് കൂടി മതി.

തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി മികച്ച ഫോമിലാണെങ്കിലും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സഞ്ജു സാംസണ് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ബാംഗ്ലൂരിനെതിരെ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ 196 പന്തില്‍ 280 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം. 142.86 ശരാശരിയില്‍ 19 സിക്സുകളും ബാംഗ്ലൂരിനെതിരെ സഞ്ജു പറത്തിയിട്ടുണ്ട്.

Also Read: 'ഇതിഹാസത്തിന് സ‍ഞ്ജുവിനെ വലിയ വിശ്വാസം, റണ്‍സടിച്ചുകൂട്ടുമ്പോള്‍ സന്തോഷം അദ്ദേഹത്തിന്: മുന്‍താരം

ബാംഗ്ലൂരിനെതിരെ ബാറ്റിംഗിനിറങ്ങുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലാവും(Yuzvendra Chahal) സഞ്ജുവിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഹൈദരാബാദിന്‍റെ റാഷിദ് ഖാനെ ഫ്രണ്ട് ഫൂട്ടിലിറങ്ങി സിക്സിന് പറത്തിയ സഞ്ജുവിന് പക്ഷെ ചാഹലിനെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. അഞ്ച് തവണ ചാഹല്‍ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ട്.

Also Read: 'യുഎഇയിലെ ടി20 ലോകകപ്പില്‍ തന്നെ അവനെ ക്യാപ്റ്റനാക്കണം'; വാദമുന്നയിച്ച് സുനില്‍ ഗവാസ്‌കര്‍

ചാഹലിന്‍റെ 37 പന്തുകള്‍ ഇതുവരെ നേരിട്ട സഞ്ജുവിന് 33 റണ്‍സ് മാത്രമെ ഇതുവരെ നേടാനായിട്ടുള്ളു. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പുറത്തെടുത്ത ഫോം ഇത്തവണയും ആവര്‍ത്തിച്ചാല്‍ ചാഹലിനെ അടിച്ചു പറത്താന്‍ സഞ്ജുവിനാകുമെന്ന വിശ്വാസത്തിലാണഅ രാജസ്ഥാന്‍ ആരാധകര്‍. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹലാകട്ടെ മികച്ച ഫോമിലുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios