ഐപിഎല്‍: മുംബൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സിന് ടോസ്, ജമൈസണ് അരങ്ങേറ്റം
കൊവിഡ് മുക്തമായ ദേവ്ദത്ത് പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന് ടോസിനുശേഷം ബാംഗ്ലൂര്ഡ നായകന്‍ വിരാട് കോലി പറഞ്ഞു. കിവീസ് പേസര്‍ ജമൈസണും ഡാന്‍ ക്രിസ്റ്റ്യനും ബാംഗ്ലൂര്‍ ടീമിലുണ്ട്.
ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെലും കിവീസ് പേസര്‍ ജമൈസണും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ കൊവിഡ് മുക്തനായ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ അവസരമില്ല.
കൊവിഡ് മുക്തമായ ദേവ്ദത്ത് പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന് ടോസിനുശേഷം ബാംഗ്ലൂര്ഡ നായകന്‍ വിരാട് കോലി പറഞ്ഞു. കിവീസ് പേസര്‍ ജമൈസണും ഡാന്‍ ക്രിസ്റ്റ്യനും ബാംഗ്ലൂര്‍ ടീമിലുണ്ട്.
ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ അഭാവത്തില്‍ മുംബൈ ടീമില്‍ ക്രിസ് ലിന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയുടെ ഉയരക്കാരന്‍ പേസര്‍ മാര്‍ക്കോ ജെന്‍സനും മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നു.
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Chris Lynn, Suryakumar Yadav, Ishan Kishan(w), Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Marco Jansen, Trent Boult, Jasprit Bumrah.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍: Virat Kohli(c), Rajat Patidar, AB de Villiers(w), Glenn Maxwell, Daniel Christian, Washington Sundar, Kyle Jamieson, Harshal Patel, Mohammed Siraj, Shahbaz Ahmed, Yuzvendra Chahal.