വേണ്ടത് മൂന്ന് സിക്‌സ് മാത്രം; ചെന്നൈയ്‌ക്കെതിരെ ഇന്നിറിങ്ങുമ്പോള്‍ റെക്കോഡിനരികെ രോഹിത് ശര്‍മ

202 ഇന്നിംഗ്‌സില്‍ 224 സിക്‌സാണ് താരം നേടിയത്. ഇക്കാര്യത്തില്‍ പഞ്ചാബ് കിംഗ്‌സ് താരം ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. 139 ഇന്നിംഗ്‌സില്‍ 357 സിക്‌സുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.

IPL 2021 Rohit Sharma on edge new record in T20 cricket

ദുബായ്: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 202 ഇന്നിംഗ്‌സില്‍ 224 സിക്‌സാണ് താരം നേടിയത്. ഇക്കാര്യത്തില്‍ പഞ്ചാബ് കിംഗ്‌സ് താരം ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. 139 ഇന്നിംഗ്‌സില്‍ 357 സിക്‌സുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 202 ഇന്നിംഗ്‌സില്‍ 245 സിക്‌സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്.

രോഹിത് ഇക്കാര്യത്തില്‍ രണ്ടാമതാണെങ്കിലും ഒരു സുപ്രധാന റെക്കോഡ് രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ 400 സിക്‌സുകളെ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹത്തിനെ കാത്തിരിക്കുന്നത്. ഐപിഎല്ലില്‍ മൂന്ന് സിക്‌സ് കൂടി നേടിയാല്‍ രോഹിത്തിന് ഈ റെക്കോഡിലെത്താം.

നിലവില്‍ 397 സിക്‌സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ നേടിയ 224 സിക്‌സുകളില്‍ 173 എണ്ണവും മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. 51 സിക്‌സുകള്‍ മുന്‍ ഐപിഎല്‍ ക്ലബായ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനൊപ്പവും.

ഇന്ത്യന്‍ താരങ്ങളില്‍ നാലു പേരാണ് 300ലധികം സിക്‌സ് നേടിയിട്ടുള്ളവര്‍. സുരേഷ് റെയ്‌ന(324), വിരാട് കോലി(314), എം എസ് ധോണി(303) എന്നിവരാണത്. രോഹിത്തിന് പിന്നിലുള്ള താരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios