ഐപിഎല്‍ 2021: കൊല്‍ക്കത്തയ്‌ക്കെതിരെ ആര്‍സിബിക്ക് ടോസ്, മലയാളി താരം ടീമില്‍; മൂന്ന് പേര്‍ അരങ്ങേറ്റത്തിന്
രണ്ട് താരങ്ങള്‍ ആര്‍സിബിക്കായി അരങ്ങേറ്റം നടത്തും. കെ എസ് ഭരത് ടീമിലെത്തി. രണ്ടാംപാതിയിയില്‍ ആര്‍സിബിക്കൊപ്പമായ വാനിഡു ഹസരങ്കയും ആദ്യ മത്സരം കളിക്കും.
അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് താരങ്ങള്‍ ആര്‍സിബിക്കായി അരങ്ങേറ്റം നടത്തും. കെ എസ് ഭരത് ടീമിലെത്തി. രണ്ടാംപാതിയിയില്‍ ആര്‍സിബിക്കൊപ്പമായ വാനിഡു ഹസരങ്കയും ആദ്യ മത്സരം കളിക്കും. കൊല്‍ക്കത്ത നിരയില്‍ വെങ്കിടേഷ് അയ്യര്‍ അരങ്ങേറ്റം കുറിക്കും. ദേവ്ദത്തിന് പുറമെ മറ്റൊരു മലയാളി താരം സച്ചിന്‍ ബേബി ആര്‍സിബിക്ക് വേണ്ടി കളിക്കും.
ഏഴ് കളികളില്‍ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള കൊല്‍ക്കത്തയാകട്ടെ ഏഴാം സ്ഥാനത്തും. നിലമെച്ചപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പോയന്റ് പട്ടികയില്‍ മുന്നിലെത്താനാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇറങ്ങുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്സ്വെല്‍, എ ബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍), വാനിഡു ഹസരങ്ക, സച്ചിന്‍ ബേബി, കെയ്ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.