അവസാന മത്സരം ആവേശമാക്കാന്‍ ആര്‍സിബിയും ഡല്‍ഹിയും; ടോസറിയാം

പ്ലേ ഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും ഡല്‍ഹിക്കും അവസാന മത്സരത്തില്‍ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം

IPL 2021 RCB vs DC Toss Royal Challengers Bangalore opt to bowl

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore)- ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി(Virat Kohli) ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Virat Kohli(c), Devdutt Padikkal, Srikar Bharat(w), Daniel Christian, Glenn Maxwell, AB de Villiers, Shahbaz Ahmed, Harshal Patel, George Garton, Mohammed Siraj, Yuzvendra Chahal

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. അതേസമയം ക്വാളിഫയര്‍ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേ ഓഫിന് മുമ്പ് മേല്‍ക്കൈ നേടാന്‍ വിജയം അനിവാര്യമാണ്. പ്ലേ ഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും ഡല്‍ഹിക്കും അവസാന മത്സരത്തില്‍ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്നാണ് ഡല്‍ഹി വരുന്നതെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത്. 

നേര്‍ക്കുനേര്‍ കണക്ക്

പരസ്‌പരമുള്ള 27 പോരാട്ടങ്ങളില്‍ 16 ജയവുമായി ബാംഗ്ലൂരാണ് മുന്നില്‍. 10 കളികളില്‍ ഡല്‍ഹിയും ജയിച്ചു. 

ചെന്നൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ ബാംഗ്ലൂരിന് വെറും ജയം പോരാ, കണക്കുകള്‍ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios