ചെന്നൈക്കെതിരെ നാളെ വെടിക്കെട്ടിന് അസ്‌ഹറുദ്ദീന്‍? ആകാംക്ഷ സൃഷ്‌ടിച്ച് ചിത്രം
ആദ്യ മത്സരത്തിൽ കെ എസ് ഭരത് ആയിരുന്നു ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍. ബാറ്റിംഗില്‍ ഭരത്തിന് തിളങ്ങാനായിരുന്നില്ല.
ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) അടുത്ത മത്സരത്തില്‍ മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍(Mohammed Azharuddeen) കളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അസ്‌ഹറുദ്ദീന്‍ നെറ്റ്സില്‍ കീപ്പ് ചെയ്യുന്നതിന്‍റെ ചിത്രം ആര്‍സിബി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്. ഷാര്‍ജയില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) എതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം.
ആദ്യ മത്സരത്തിൽ കെ എസ് ഭരത് ആയിരുന്നു ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍. ബാറ്റിംഗില്‍ ഭരത്തിന് തിളങ്ങാനായിരുന്നില്ല. 19 പന്തില്‍ ഒരു ബൗണ്ടറി സഹിതം 16 റണ്‍സ് മാത്രമാണ് താരം നേടിയത്. വെറ്ററന്‍ താരം എ ബി ഡിവിലിയേഴ്‌സ് കീപ്പറാകില്ലെന്ന് ആര്‍സിബി ഡയറക്‌ടര്‍ വ്യക്തമാക്കിയത് മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒന്‍പത് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ വെറും 92 റണ്‍സിന് ഓള്‍ഔട്ടായി. 22 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി(5), ഗ്ലെന്‍ മാക്‌സ്‌വെല്‍(10), എ ബി ഡിവില്ലിയേഴ്‌സ്(0), സച്ചിന്‍ ബേബി(7) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍.
രോഹിത്തും ബിഗ് ഹിറ്ററും ടീമിലേക്ക്; കൊല്‍ക്കത്തയ്‌ക്കെതിരായ മുംബൈ സാധ്യതാ ഇലവന്‍
എന്നാല്‍ മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുപ്പത്തിനാല് പന്തില്‍ 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു. എട്ട് മത്സരങ്ങളില്‍ 10 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
നടരാജന് കൊവിഡ് പിടിപെട്ടിട്ടും ഐപിഎല്‍; ബിസിസിഐക്ക് എതിരെ ഒളിയമ്പുമായി മൈക്കല്‍ വോണ്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona