ഐപിഎല്‍: തകര്‍ത്തടിച്ച് ലോമറോറും ജയ്‌സ്വാളും, നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍

ഐപിഎല്‍ ആദ്യഘട്ടത്തില്‍ പഞ്ചാബിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ലൂയിസ് മടങ്ങിയതിന് പിന്നാലെ ആദില്‍ റഷീദിനെതിരെ ആക്രമണം ഏറ്റെടുത്ത ജയ്‌സ്വാള്‍ സ്കോറിംഗ് വേഗം കൂട്ടുന്നതിനിടെ സഞ്ജു സാംസണെ പോറല്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.

IPL 2021: Rajasthan Royals set target for Punjab Kings

ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) പഞ്ചാബ് കിംഗ്സിന് (Punjab Kings)  186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ യുവതാരങ്ങളായ മഹിപാല്‍ ലോമറോറിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ജയ്‌സ്വാള്‍ 36 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ ലോമറോര്‍ 17 പന്തില്‍ 43  റണ്‍സടിച്ചു. പഞ്ചാബിന് വേണ്ട് അര്‍ഷദീപ് അഞ്ചും മുഹമ്മദ് ഷമി മൂന്നും ഇഷാന്‍ പോറലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റും വീഴ്ത്തി.പതിനാറാം ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലെത്തിയ രാജസ്ഥാന് അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 21 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

വെടിക്കെട്ടിന് തിരികൊളുത്തി എവിന്‍ ലൂയിസ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാനുവേണ്ടി യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസുമാണ് ഇന്നിംഗ്സ് തുറന്നത്. ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമിയെ രണ്ടു തവണ ബൗണ്ടറി കടത്തി ജയ്‌സ്വാള്‍ തുടങ്ങിയെങ്കിലും ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത് എവിന്‍ ലൂയിസായിരുന്നു. രണ്ടാം ഓവറില്‍ ഇഷാന്‍ പോറലിനെ സിക്സടിച്ച് തുടങ്ങിയ ലൂയിസ് പവര്‍ പ്ലേയിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 54ല്‍ എത്തിയിരുന്നു. 21 പന്തില്‍ 36 റണ്‍സെടുത്താണ് ലൂയിസ് മടങ്ങിയത്.

നിരാശപ്പെടുത്തി സഞ്ജു

ഐപിഎല്‍ ആദ്യഘട്ടത്തില്‍ പഞ്ചാബിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ലൂയിസ് മടങ്ങിയതിന് പിന്നാലെ ആദില്‍ റഷീദിനെതിരെ ആക്രമണം ഏറ്റെടുത്ത ജയ്‌സ്വാള്‍ സ്കോറിംഗ് വേഗം കൂട്ടുന്നതിനിടെ സഞ്ജു സാംസണെ പോറല്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.

ഡെയ്ഞ്ചറസ് ലിവിംഗ്സ്റ്റണ്‍, റോറിംഗ് ലോമറോര്‍

സഞ്ജു മടങ്ങിയടിന് പിന്നാലെ ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടെങ്കിലും നിലയുറപ്പിച്ചതോടെ തകര്‍ത്തടിച്ചു. അര്‍ഷദീപിനെതിരെ ഫോറും സിക്സും അടിച്ച് ലിവിംഗ്സ്റ്റണ്‍ അപകടകാരിയാകുന്നതിനിടെ ബൗണ്ടറി ലൈനില്‍ ഫാബിയന്‍ അലന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ലിവിംഗ്സ്റ്റണ്‍ മടങ്ങി. 17 പന്തില്‍ 25 റണ്‍സെടുത്ത ലിവിംഗ്സ്റ്റണെ അര്‍ഷദീപ് തന്നെയാണ് മടക്കിയത്.

ക്രീസിലെത്തിയപാടെ തകര്‍ത്തടിച്ച മഹിപാല്‍ ലോമറോറായിരുന്നു പിന്നീട് രാജസ്ഥാന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. ഇതിനിടെ അര്‍ധസെഞ്ചുറിക്ക് അരികെ ഹര്‍പ്രീത് ബ്രാറിന്‍റെ പന്തില്‍ മായങ്കിന് പിടികൊടുത്ത് ജയ്‌സ്വാള്‍ മടങ്ങി.  36 പന്തില്‍ 49 റണ്‍സായിരുന്നു ജയ്‌സ്വാളിന്‍റെ സംഭാവന.

ദീപക് ഹൂഡയെ ഒരോവറില്‍ 24 റണ്‍സടിച്ച് ലോമറോര്‍ രാജസ്ഥാനെ 200 കടത്തുമെന്ന് തോന്നിച്ചെങ്കിലും ലോമറോറിനെ( 17 പന്തില്‍ 43), റിയാന്‍ പരാഗിനെ(5 പന്തില്‍ 4) ഷമിയും മടക്കിയതോടെ രാജസ്ഥാന് അവസാന ഓവറുകളില്‍ അതിവേഗം സ്കോര്‍ ചെയ്യാനായില്ല. രാഹുല്‍ തിവാട്ടിയയെയും(2), ക്രിസ് മോറിസിനെയും(5) ഒരോവറില്‍ മടക്കിയ ഷമിയും ലോമറോറിനെയും സക്കറിയെയും കാര്‍ത്തിക്ക് ത്യാഗിയെയും വീഴ്ത്തി അഞ്ച് വിക്കറ്റ് തികച്ച അര്‍ഷദീപും ചേര്‍ന്നാണ് അവസാന ഓവറുകളിലെ രാജസ്ഥാന്‍റെ കുതിപ്പിന് തടയിട്ടത്.

പഞ്ചാബിനായി അര്‍ഷദീപ് നാലോവറില്‍ 32 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമി 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos
Follow Us:
Download App:
  • android
  • ios