കൊവിഡ് പ്രതിസന്ധി: ഇന്ത്യക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ സഹായഹസ്തം

നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് 38 ലക്ഷത്തോളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

IPL 2021, Rajasthan Royals announce contribution to Covid 19 relief

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായഹസ്തവുമായി രാജസ്ഥാന്‍ റോയല്‍സ്. സഹായമായി 7.5  കോടി നല്‍കുമെന്ന് ഫ്രാഞ്ചൈസി പ്രസ്താവനയില്‍ അറിയിച്ചു. റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റും യോജിച്ച് പ്രവര്‍ത്തിച്ചാണ് ഫണ്ട് കണ്ടെത്തിയത്. ഇതില്‍ താരങ്ങളുളെടും ടീം മാനേജ്മന്റിന്റെയും ഉടകളുടെയും സംഭാവനയുണ്ടെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കി.

നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് 38 ലക്ഷത്തോളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പിന്നാലെ മുന്‍ ഓസീസ് പേസര്‍ ബ്രറ്റ് ലീയും 40 ലക്ഷത്തോളം നല്‍കി. ഇന്ത്യ എന്റെ രണ്ടാം രാജ്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സണ്‍റൈസേഴ്‌സ് വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി 90,000 രൂപയും നല്‍കിയിരുന്നു. 

ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 3,79,257 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,83,76,524 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് ഇന്ത്യ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം.

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാല് പോയിന്റാണ് അവര്‍ക്കുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios