ഐപിഎല്‍: പഞ്ചാബിനെതിരെ ഉദിച്ചു വിജയസൂര്യന്‍, ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
തുടക്കം ഗംഭീരമാക്കിയശേഷം നടുവൊടിയുന്ന പതിവ് ഹൈദരാബാദ് ഇത്തവണ ആവര്‍ത്തിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ 10 ഓവറില്‍ 73 റണ്‍സടിച്ച് വിജയത്തിന് അടിത്തറയിട്ടു.
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം. പഞ്ചാബ് കിംഗ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഹൈദരാബാദ് തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം ആദ്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്സ് ലക്ഷ്യത്തിലെത്തി. സ്കോര്‍ പഞ്ചാബ് കിംഗ്സ് 19.4 ഓവറില്‍ 120ന് ഓള്‍ ഔട്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറില്‍ 121/1. 56 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോ ആണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.
മുന്നില്‍ നിന്ന് നയിച്ച് വാര്‍ണര്‍-ബെയര്‍സ്റ്റോ
തുടക്കം ഗംഭീരമാക്കിയശേഷം നടുവൊടിയുന്ന പതിവ് ഹൈദരാബാദ് ഇത്തവണ ആവര്‍ത്തിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ 10 ഓവറില്‍ 73 റണ്‍സടിച്ച് വിജയത്തിന് അടിത്തറയിട്ടു. 37 പന്തില്‍ 37 റണ്‍സുമായി വാര്‍ണര്‍ മടങ്ങിയെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചു നിന്ന ബെയര്‍സ്റ്റോയും വില്യംസണും ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ബെയര്‍സ്റ്റോ വാര്‍ണര്‍ പുറത്തായശേഷം കരുതലോടെ കളിച്ചു. വില്യംസണുമൊത്ത് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോര്‍ ഉയര്‍ത്തിയ ബെയര്‍സ്റ്റോ 48 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. മധ്യ ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയെങ്കിലും വിക്കറ്റ് കളായതെ കാത്ത വില്യംസണും(16*) ബെയര്‍സ്റ്റോയും(56 പന്തില്‍ 63*) ചേര്‍ന്ന് ഒടുവില്‍ ഹൈദരാബാദിനെ വിജയവര കടത്തി. നാലു മത്സരങ്ങളില്‍ ഹൈദരാബാദ് ആദ്യ ജയം നേടിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ പഞ്ചാബിന്‍റെ മൂന്നാം തോല്‍വിയാണിത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് 19.4 ഓവറില്‍ 120 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 റണ്‍സ് വീതമെടുത്ത ഷാരൂഖ് ഖാനും മായങ്ക് അഗര്‍വാളുമാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍മാര്‍. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി.
സ്ലോ പിച്ചില്‍ ഇഴഞ്ഞു നീങ്ങി പഞ്ചാബ്
സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ പന്ത് കുത്തിത്തിരിഞ്ഞ പിച്ചില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത് എന്താണെന്ന് വ്യക്തമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ മായങ്ക് നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ റാഷിദ് ഖാന്‍ നിലത്തിട്ടു. എന്നാല്‍ നാലാം ഓവറില്‍ പഞ്ചാപ് നായകന്‍ കെ എല്‍ രാഹുലിനെ(4) കേദാര്‍ ജാദവിന്‍റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
പവര്‍ പ്ലേയില്‍ ബൗണ്ടറികള്‍ വിരളമായതോടെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്ണുയര്‍ത്താനാണ് ക്രിസ് ഗെയ്‌ലും മായങ്കും പിന്നീട് ശ്രമിച്ചത്. എന്നാല്‍ പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ പഞ്ചാബിന് കനത്ത പ്രഹരമേറ്റു. എട്ടാം ഓവറില്‍ നിലയുറപ്പിച്ച മായങ്കിനെ(22) ഖലീല്‍ വീഴ്ത്തിയപ്പോള്‍ നിക്കോളാസ് പുരാന്‍ ആദ്യ പന്ത് നേരിടും മുമ്പെ റണ്ണൗട്ടായി. തൊട്ടുപിന്നാലെ അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ(15) റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പഞ്ചാബ് കൂട്ടത്തകര്‍ച്ചയിലായി.
നടുവൊടിച്ച് അഭിഷേക്
47/4ലേക്ക് കൂപ്പുകുത്തിയ പഞ്ചാബിനെ പിടിച്ചുകയറ്റാന്‍ ദീപക് ഹൂഡയും(11 പന്തില്‍ 13), ഹെന്‍റിക്കസും(17 പന്തില്‍ 14)ഇരുവരെയും വീഴ്ത്തി അഭിഷേക് ശര്‍മ പഞ്ചാബിന്‍റെ നടുവൊടിച്ചു. ഷാരൂഖ് ഖാന്‍ രണ്ട് സിക്സുമായി പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ 17 പന്തില്‍ 22 റണ്‍സുമായി ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച്