ഐപിഎല്‍: വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി പഞ്ചാബ്, ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് രാഹുല്‍

തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയെങ്കിലും പോയന്‍റ് പട്ടികയിലെ ചെന്നൈയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ചെന്നൈക്ക് ഗുണകകരമായത്.

IPL 2021: Punjab Kings beat Chennai Superkings, the latest point table standings and orange cap holder

ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Superkings) പഞ്ചാബ് കിംഗ്സ്(Punjab Kings) വമ്പന്‍ ജയേ നേടിയതോടെ പോയന്‍റ് പട്ടികയിലും മാറ്റം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയലക്ഷ്യം വെറും 13 ഓവറിലാണ് പഞ്ചാബ് മറികടന്നത്. 41 പന്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(KL Rahul) ഒറ്റക്കാണ് പഞ്ചാബിനെ അതിവേഗം ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയെങ്കിലും പോയന്‍റ് പട്ടികയിലെ ചെന്നൈയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ചെന്നൈക്ക് ഗുണകകരമായത്. അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാലും മികച്ച നെറ്റ് റണ്‍റേറ്റ്(+0.455) ചെന്നൈക്ക് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കുന്നു. 14 മത്സരങ്ങളില്‍ 18 പോയന്‍റാണ് ചെന്നൈക്കുള്ളത്. അതേസമയം, ചെന്നൈ തോറ്റതോടെ ഒരു മത്സരം ബാക്കിയിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനം ഉറപ്പിച്ചു.

IPL 2021: Punjab Kings beat Chennai Superkings, the latest point table standings and orange cap holder

നാളെ ബാംഗ്ലൂരിനെതിരെ തോറ്റാലും ഡല്‍ഹിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. വമ്പന്‍ ജയത്തോടെ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി അ‍ഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെന്നൈക്കെതിരെ 13 ഓവറില്‍ വിജയലക്ഷ്യം അടിച്ചെടുത്ത പഞ്ചാബിന്(-0.001) ഇപ്പോള്‍ മുംബൈക്കാള്‍(-0.048) മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയും മുംബൈയും തോറ്റാല്‍ പ‍ഞ്ചാബിന് പ്ലേ ഓഫില്‍ നേരിയ പ്രതീക്ഷവെക്കാമെന്ന് സാരം.

ചെന്നൈയെ പഞ്ചറാക്കിയ ഇന്നിംഗ്സിനൊപ്പം പഞ്ചാൂബ് നായകന്‍ കെ എല്‍ രാഹുല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കുകയും ചെയ്തു. 13 മത്സരങ്ങളില്‍ 626 റണ്‍സുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുല്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ഫാഫ് ഡൂപ്ലെസിക്ക് 14 കളികളില്‍ 546 റണ്‍സും മൂന്നാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്‌വാദിന് 14 കളികളില്‍ 533 റണ്‍സുമാണുള്ളത്. 14 മത്സരങ്ങളില്‍ 501 റണ്‍സടിച്ച ശിഖര്‍ ധവാന്‍ നാലാമതും 483 റണ്‍സടിച്ച മലയാളി താരം സഞ്ജു സാംസണ്‍ അഞ്ചാമതുമാണ്.ചെന്നൈക്കും ഡല്‍ഹിക്കും പ്ലേ ഓഫില്‍ രണ്ട് മത്സരം കൂടി കളിക്കാനാകുമെന്നതിനാല്‍ ഡൂപ്ലെസിക്കും ഗെയ്ക്‌വാദിനും ധവാനും രാഹുലിനെ മറികടക്കാന്‍ അവസരമുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios