പകരം വീട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍; ടോസ് പഞ്ചാബിന്; പ്ലേയിംഗ് ഇലവനില്‍ സര്‍പ്രൈസുകള്‍
രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണാണ് ആണ് നയിക്കുന്നത്
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാം ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ(Punjab Kings) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍(KL Rahul) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണാണ്(Sanju Samson) ആണ് നയിക്കുന്നത്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സഞ്ജു തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും രാജസ്ഥാന്‍ തോറ്റിരുന്നു.
പഞ്ചാബിനായി ക്രിസ് ഗെയ്‌ല്‍(Chris Gayle) ഇന്ന് കളിക്കുന്നില്ല. രാജസ്ഥാനായി എവിന്‍ ലൂയിസും(Evin Lewis), പഞ്ചാബിനായി ഇഷാന്‍ പോരലും(Ishan Porel), എയ്‌ഡന്‍ മര്‍ക്രാമും(Aiden Markram), ആദില്‍ റഷീദും(Adil Rashid) അരങ്ങേറ്റം കുറിക്കും.
Rajasthan Royals (Playing XI): Yashasvi Jaiswal, Evin Lewis, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Mustafizur Rahman, Chetan Sakariya, Kartik Tyagi
Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Deepak Hooda, Fabian Allen, Adil Rashid, Harpreet Brar, Mohammed Shami, Arshdeep Singh, Ishan Porel
തിരിച്ചടിക്കാന്‍ സഞ്ജുവും കൂട്ടരും
സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് ജയം നേടാനായിരുന്നില്ല. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ സഞ്ജു(119) സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ നാലു റണ്‍സിന് തോല്‍ക്കുകയായിരുന്നു.
Read more...
സ്‌പോര്‍ട്‌സ് ബാറും ചാരിറ്റിയും ബംഗ്ലാവും; ക്രിസ് ഗെയ്‌ലിനെ കുറിച്ച് നിങ്ങളറിയാത്ത അഞ്ച് കാര്യങ്ങള്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona