മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടം; ഡല്‍ഹിക്കെതിരെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് ഹിറ്റ്മാന്‍
മൂന്നാം ഓവറിലാണ് മുംബൈക്ക് ഡി കോക്കിനെ നഷ്ടമാകുന്നത്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു ഡി കോക്ക്.
ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ എട്ട് ഓവറില്‍ രണ്ടിന് 70 എന്ന നിലയിലാണ്. ക്വിന്റണ്‍ ഡി കോക്ക് (1), സൂര്യകുമാര്‍ യാദവ് (24) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് ശര്‍മ (36), ഇഷാന്‍ കിഷന്‍ (1) എന്നിവരാണ് ക്രീസില്‍. മാര്‍കസ് സ്‌റ്റോയിനിസ്, ആവേഷ് ഖാന്‍ എന്നിവരാണ് ഡല്‍ഹിക്കായി വിക്കറ്റ് വീഴ്ത്തിയത്. ലൈവ് സ്‌കോര്‍.
മൂന്നാം ഓവറിലാണ് മുംബൈക്ക് ഡി കോക്കിനെ നഷ്ടമാകുന്നത്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു സ്റ്റോയിനിസ്. എന്നാല്‍ സൂര്യകുമാര്‍ ക്രീസിലെത്തിയതോടെ റണ്‍നിരക്ക് ഉയര്‍ന്നു. സൂര്യകുമാര്‍- രോഹിത് സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആവേഷിന്‍റെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കിയാണ് സൂര്യകുമാര്‍ മടങ്ങിയത്. സൂര്യകുമാര്‍ 15 പന്തിലാണ് 24 റണ്‍സെടുത്തത്. ഇതില്‍ നാല് ഫോറുകളും ഉള്‍പ്പെടും. രോഹിത് രണ്ട് ഫോറും മൂന്ന് സിക്‌സും നേടിയിട്ടുണ്ട്.
നേരത്തെ രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയത്. ഷിംറോണ്‍ ഹെറ്റമേയര്‍, അമിത് മിശ്ര എന്നിവര്‍ ടീമിലെത്തി. ലുക്മാന്‍ മേരിവാല, ക്രിസ് വോക്‌സ് എന്നിവരാണ് പുറത്ത് പോയത്. മുംബൈ ഒരു മാറ്റം വരുത്തി. ആഡം മില്‍നേയ്ക്ക് പകരം ജയന്ത് യാദവ് ടീമിലെത്തി.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.
മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട്.