ഐപിഎല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍
ചിരവൈരികൾ സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. രാജസ്ഥാനെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തിയ ആവേശത്തിലാണ് മുംബൈ.
ദില്ലി: ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മൽസരം.
ചിരവൈരികൾ സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. രാജസ്ഥാനെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തിയ ആവേശത്തിലാണ് മുംബൈ. തുടരെ അഞ്ച് ജയങ്ങളുമായി ചെന്നൈ പട്ടികയിൽ മുന്നിൽ. ഓപ്പണർ ക്വിന്റൻ ഡികോക്ക് ഫോമിൽ എത്തിയതിന്റെ ആശ്വാസം മുംബൈ ക്യാമ്പിനുണ്ട്. വിജയിച്ച ടീമിനെ നിലനിർത്താൻ തീരുമാനിച്ചാൽ ഇഷാൻ കിഷൻ ഇന്നും പുറത്തിരിക്കും. കോൾട്ടർ നൈലിന് ഒരവസരം കൂടി നൽകാനാണ് സാധ്യത.
ഐപിഎല്‍: ആര്‍സിബിയെ പൂട്ടി പഞ്ചാബിന്‍റെ ഗംഭീര തിരിച്ചുവരവ്
ഡുപ്ലസിയും റുതുരാജും നൽകുന്ന മിന്നും തുടക്കമാണ് ചെന്നൈയുടെ കരുത്ത്. നായകൻ ധോണി ബാറ്റിംഗിൽ നിരാശപ്പെടുത്തുന്നു. എങ്കിലും മധ്യനിരയുടെ
പിന്തുണയാണ് ഇതുവരെ ഉള്ള മുന്നേറ്റത്തിന് കാരണം.
ദില്ലി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ 170 റൺസിന് മുകളിലാണ് സീസണിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോർ. രണ്ട് കളിയും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമും. ഇതുവരെ ചെന്നൈയും മുംബൈയും കളിച്ച 32 കളിയിൽ 19 ജയവും മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ജയിച്ചത് 13ൽ മാത്രം. അവസാനം കളിച്ച എട്ടില്‍ ആറും മുംബൈ നേടി. പക്ഷേ നിഷ്‌പക്ഷ വേദികളിൽ നേരിയ മുൻതൂക്കം മഞ്ഞപ്പടയ്‌ക്ക് അവകാശപ്പെടാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona