ധോണി വിരമിക്കരുത്, അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കണം; അഭ്യര്‍ഥിച്ച് സെവാഗ്
ധോണിക്കൊപ്പമെത്തുക ക്യാപ്റ്റന്‍മാര്‍ക്ക് വെല്ലുവിളി, ധോണിയുടെ ലെഗസിയെ മറ്റാര്‍ക്കും മറികടക്കാനാവില്ലെന്നും സെവാഗ്.
ദില്ലി: അടുത്ത ഐപിഎല്ലില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി(Chennai Super Kings) നായകന്‍ എം എസ് ധോണി(MS Dhoni) മഞ്ഞക്കുപ്പായമണിയുമോ എന്ന ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്തെങ്ങും. ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) ആവേശം പോലും കവരുന്നതാണ് ധോണിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍. സിഎസ്‌കെയില്‍ അടുത്ത സീസണിലും ധോണി കാണുമെന്ന കാര്യം ഉറപ്പാണെങ്കിലും റോള്‍ എന്തായിരിക്കും എന്നതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്. എന്തായാലും ധോണി വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുകയേ ചെയ്യരുത് എന്നുപറയുകയാണ് ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗ്(Virender Sehwag).
10 വിക്കറ്റ് ജയം! ടി20 ലോകകപ്പ് യോഗ്യതാ മത്സരം ആഘോഷമാക്കി ഒമാന്‍
'സിഎസ്‌കെ ഒരു വിസ്‌മയ ടീമാണ്. ടീം ഇന്ത്യയില്‍ ധോണിയുടെ ലെഗസിയെ മറ്റാര്‍ക്കും മറികടക്കാനാവില്ല. സമാനമായി സിഎസ്‌കെയില്‍ ധോണിയുടെ നേട്ടങ്ങള്‍ മറികടക്കുക മറ്റേതൊരു ക്യാപ്റ്റനും വലിയ വെല്ലുവിളിയായിരിക്കും. ചെന്നൈയില്‍ ധോണിക്ക് ഒരു വര്‍ഷം കൂടി അവശേഷിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സീസണ്‍ കളിച്ചതിന് ശേഷമേ ധോണി വിരമിക്കാവൂ'.
ധോണിക്കൊപ്പമെത്തുക ശ്രമകരം
'നേടിയ കിരീടങ്ങളുടെ എണ്ണമാണ് ക്യാപ്റ്റന്‍മാരുടെ ലെഗസി തീരുമാനിക്കുന്നത്. ധോണി ഒന്‍പത് ഫൈനലുകള്‍ കളിക്കുകയും നാല് കിരീടങ്ങള്‍ നേടുകയും ചെയ്തു. ഈ കണക്കിനൊപ്പമെത്തുക ഏത് ക്യാപ്റ്റനും വലിയ വെല്ലുവിളിയാണ്. രോഹിത് ശര്‍മ്മ അടുത്തുണ്ടെങ്കിലും ഒന്‍പത് ഫൈനലുകള്‍ കളിക്കാന്‍ ഇനിയുമേറെ സമയം വേണം' എന്നും വീരു കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിക്ക് വേണ്ടി ടി20 ലോകകപ്പ് നേടൂ; ഇന്ത്യന്‍ താരങ്ങളോട് സുരേഷ് റെയ്‌ന
ഐപിഎല്‍ പതിനഞ്ചാം സീസണിന് മുമ്പുള്ള മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തുന്ന ആദ്യ താരം നായകന്‍ എം എസ് ധോണിയായിരിക്കുമെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്താനുള്ള അവസരമുണ്ടായിരിക്കും എന്നത് വസ്‌തുതതയാണ്. എന്നാല്‍ എത്ര താരങ്ങളെ നിലനിര്‍ത്താം എന്ന് അറിയില്ല. എന്നാലത് എം എസ് ധോണിയുടെ കാര്യത്തില്‍ രണ്ടാമതേ വരികയുള്ളൂ. ചെന്നൈ നിലനിര്‍ത്തുന്ന ആദ്യ താരം ധോണിയായിരിക്കും' എന്നാണ് സിഎസ്‌കെ ഉന്നതന്‍റെ വാക്കുകള്‍.
ധോണി പറഞ്ഞത്...
വരും സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഉണ്ടാകുമെന്ന് ദുബായില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ടീമിന്‍റെ നാലാം കിരീടമുയര്‍ത്തിയ ശേഷം എം എസ് ധോണി വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് റോളിലായിരിക്കും താൻ സിഎസ്‌കെയിൽ ഉണ്ടാവുകയെന്ന് ധോണി പറഞ്ഞില്ല. ക്യാപ്റ്റന്‍സിയില്‍ മിന്നിത്തിളങ്ങിയപ്പോഴും ഈ സീസണില്‍ മോശം പ്രകടനമാണ് ധോണി ബാറ്റിംഗില്‍ പുറത്തെടുത്തത്. സീസണില്‍ 16 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 16.28 മാത്രമെങ്കില്‍ സ്‌ട്രൈക്ക് റേറ്റും(106.54) പരിമിതമാണ്.
'തല' പോകാതിരിക്കാന്‍ ചെന്നൈ; ആദ്യം നിലനിര്‍ത്തുക ധോണിയെ