അവസാന ഓവര്‍ സിക്‌സുകള്‍ എന്നുമൊരു ഹരമായിരുന്നു; അപൂര്‍വ റെക്കോര്‍ഡിട്ട് ധോണി

ഐപിഎല്ലില്‍ 20-ാം ഓവറില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ കൂടിയായ എം എസ് ധോണി

IPL 2021 MS Dhoni first player to complete 50 sixes in the 20th over in IPL history

ഷാര്‍ജ: ഐപിഎല്ലില്‍(IPL) എം എസ് ധോണിയുടെ(MS Dhoni) ഫിനിഷിംഗ് മികവിനെ കുറിച്ച് വിമര്‍ശകര്‍ക്ക് പോലും സംശയം കാണില്ല. അവസാന ഓവറില്‍, അവസാന പന്തില്‍ സിക്‌സറടിച്ച് മത്സരം ഫിനിഷ് ചെയ്യാന്‍ ധോണിക്ക് പ്രത്യേക കഴിവുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ജയിപ്പിച്ച് പ്ലേ ഓഫ് യോഗ്യരാക്കിയത് ധോണിയുടെ സിക്‌സര്‍ ഫിനിഷിംഗായിരുന്നു. ഇതോടെ ഒരു റെക്കോര്‍ഡും അദേഹത്തിന്‍റെ പേരിലായി. 

ഐപിഎല്‍: ധോണി ഫിനിഷില്‍ സണ്‍റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫില്‍

ഐപിഎല്ലില്‍ 20-ാം ഓവറില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ കൂടിയായ എം എസ് ധോണി. മറ്റാരും 20-ാം ഓവറില്‍ അമ്പത് സിക്‌സുകള്‍ നേടിയിട്ടില്ല. പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കീറോണ്‍ പൊള്ളാര്‍ഡിനെയും(30), രോഹിത് ശര്‍മ്മയേയും(23), ഹര്‍ദിക് പാണ്ഡ്യയേയും(23) ബഹുദൂരം പിന്നിലാക്കിയാണ് ധോണി കുതിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തന്നെ രവീന്ദ്ര ജഡേജയാണ് അഞ്ചാം സ്ഥാനത്ത്(21). ധോണിയുടെ 50ല്‍ 23 സിക്‌സുകളും റണ്‍സ് പിന്തുടരുമ്പോഴായിരുന്നു. ചേസിംഗിനിടെ 10 സിക്‌സില്‍ അധികം മറ്റാരും നേടിയിട്ടില്ല എന്നതും ധോണിയുടെ റെക്കോര്‍ഡിന്‍റെ മാറ്റ് കൂട്ടുന്നു. 

സണ്‍റൈസേഴ്‌സിനെതിരെ ധോണിയുടെ സിക്‌സര്‍ ഫിനിഷിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ജയത്തിലെത്തി. ജയത്തോടെ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ. പതിനൊന്നാം തവണയാണ് സിഎസ്‌കെ പ്ലേ ഓഫില്‍ ഇടംപിടിക്കുന്നത്. 

ഓപ്പണറായിറങ്ങി 45 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും 41 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും ചേര്‍ന്നാണ് ചെന്നെയുടെ ജയം അനായാസമാക്കിയത്. അമ്പാട്ടി റായുഡു 13 പന്തില്‍ 17 ഉം ധോണി 11 പന്തില്‍ 14 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഓവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ സിഎസ്‌കെ പേസര്‍ ജോഷ് ഹേസല്‍വുഡാണ് കളിയിലെ താരം. 

ധോണി പതിവ് സ്റ്റൈലില്‍ ഫിനിഷ് ചെയ്‌തു; 'തല'യെയും സിഎസ്‌കെയേയും വാഴ്‌ത്തിപ്പാടി മുന്‍താരങ്ങള്‍

മത്സരത്തില്‍ വിക്കറ്റിന് പിന്നിലും ശ്രദ്ധേയ നാഴികക്കല്ല് എം എസ് ധോണി പിന്നിട്ടിരുന്നു. സൂപ്പർ കിംഗ്സിന്റെ വിക്കറ്റ് കീപ്പറായി 100 ക്യാച്ചുകൾ പൂർത്തിയാക്കി. ജേസൺ റോയി, വൃദ്ധിമാൻ സാഹ, പ്രിയം ഗാർഗ് എന്നിവരുടെ ക്യാച്ചുകൾ കൈയിലൊതുക്കിയാണ് ധോണി നേട്ടം കീശയിലാക്കിയത്. ഐപിഎല്ലിൽ ധോണിക്ക് ആകെ 123 ക്യാച്ചുകളാണുള്ളത്. ചെന്നൈ വിലക്ക് നേരിട്ട കാലയളവിൽ ധോണി പുണെയുടെ താരമായിരുന്നു. 

വിക്കറ്റിന് പിന്നില്‍ 'സെഞ്ചുറി'; ചെന്നൈ കുപ്പായത്തില്‍ ചരിത്രമെഴുതി 'തല'

Latest Videos
Follow Us:
Download App:
  • android
  • ios