പതിനായിരത്തിലേറെ റണ്‍സും 300 വിക്കറ്റും; ടി20യില്‍ പൊള്ളാര്‍ഡിന് അപൂര്‍വ ഡബിള്‍
2006ലാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ടി20 കരിയറില്‍ തുടങ്ങുന്നത്. വിന്‍ഡീസിന് പുറമെ ലോകത്തെ വിവിധ ടി20 ലീഗുകളില്‍ താരം കളിച്ചു.
അബുദാബി: ഐപിഎല്‍ പതിനാലാം സീസണിനിടെ ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സിന്‍റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്. ടി20യില്‍ 300 വിക്കറ്റും 10000ത്തിലേറെ റണ്‍സുമുള്ള ഏക താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് കീശയിലാക്കിയത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ കെ എല്‍ രാഹുലിനെയും വിന്‍ഡീസ് സഹതാരം ക്രിസ് ഗെയ്‌ലിനെയും പുറത്താക്കി പൊള്ളാര്‍ഡ് 300 വിക്കറ്റ് തികയ്‌ക്കുകയായിരുന്നു.
2006ലാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ടി20 കരിയറില്‍ തുടങ്ങുന്നത്. വിന്‍ഡീസിന് പുറമെ ലോകത്തെ വിവിധ ടി20 ലീഗുകളില്‍ താരം കളിച്ചു. ടി20 കരിയറില്‍ 300 വിക്കറ്റും 11202 റണ്‍സുമാണ് പൊള്ളാര്‍ഡിന് നിലവിലുള്ളത്. 15 കിരീടങ്ങളും റെക്കോര്‍ഡിന് മാറ്റ് കൂട്ടുന്നു. ടി20യില്‍ ക്രിസ് ഗെയ്‌ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷൊയൈബ് മാലിക്, വിരാട് കോലി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് മാത്രമേ പതിനായിരം റണ്‍സ് ക്ലബില്‍ അംഗത്വമുള്ളൂ.
പഞ്ചാബ് കിംഗ്‌സ് ഇന്നിംഗ്‌സിലെ ഏഴാം ഓവറിലാണ് ക്രിസ് ഗെയ്‌ലിനെയും കെ എല്‍ രാഹുലിനെയും പൊള്ളാര്‍ഡ് പുറത്താക്കിയത്. രണ്ടാം പന്തില്‍ ഗെയ്‌ലിനെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലും നാലാം പന്തില്‍ രാഹുലിനെ ജസ്‌പ്രീത് ബുമ്രയുടെ കൈകളിലും എത്തിച്ചു. രാഹുല്‍ 22 പന്തില്‍ 21 ഉം ഗെയ്‌ല്‍ നാല് പന്തില്‍ ഒരു റണ്‍സുമാണ് നേടിയത്. ഇതോടെ പഞ്ചാബ് 41-3 എന്ന നിലയില്‍ കനത്ത സമ്മര്‍ദത്തിലായിരുന്നു.
സണ്‍റൈസേഴ്‌സില്‍ വാര്‍ണര്‍ യുഗം അവസാനിക്കുന്നു? സൂചനകള്‍ ഇങ്ങനെ