സഞ്ജുവിന്‍റെ രാജസ്ഥാന് അഗ്നിപരീക്ഷ, ടീമില്‍ അഞ്ച് മാറ്റങ്ങള്‍! എതിരാളികള്‍ ചെന്നൈ; ടോസറിയാം

എം എസ് ധോണിയുടെ ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണെങ്കില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ അനിവാര്യ ജയം തേടിയാണ് ഇറങ്ങുന്നത്

IPL 2021 Match 47 RR vs CSK Toss Rajasthan Royals opt to bowl vs Chennai Super Kings

അബുദാബി: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Roylas)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) പോരാട്ടം ഉടന്‍. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍(Sanju Samson) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. എം എസ് ധോണിയുടെ(MS Dhoni) ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണെങ്കില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ അനിവാര്യ ജയം തേടിയാണ് ഇറങ്ങുന്നത്. ഇരു ടീമിന്‍റേയും പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ട്. അഞ്ച് മാറ്റങ്ങളാണ് രാജസ്ഥാന്‍ വരുത്തിയിരിക്കുന്നത്. ചെന്നൈയില്‍ സാം കറനും കെ എം ആസിഫും ഇടംപിടിച്ചു. 

രാജസ്ഥാന്‍ റോയല്‍സ്: Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Shivam Dube, Glenn Phillips, David Miller, Rahul Tewatia, Akash Singh, Mayank Markande, Chetan Sakariya, Mustafizur Rahman.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Shardul Thakur, KM Asif, Josh Hazlewood.

ക്യാപ്റ്റന്‍ സഞ്ജുവില്‍ മാത്രമാണ് ഹാട്രിക് തോല്‍വി വഴങ്ങിയ രാജസ്ഥാന്റെ പ്രതീക്ഷ. മിക്ക ബാറ്റ്‌സ്‌മാന്‍മാരും ഫോമൗട്ടാണ് എന്നത് ടീമിന് തലവേദനയാകുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസില്‍ നിന്ന് ടീമിന് ഗുണം കിട്ടുന്നില്ലെന്നതും നിരാശ. ജോഫ്ര ആര്‍ച്ചറിന് പകരം വയ്‌ക്കാനൊരു ബൗളറില്ലെന്നത് മറ്റൊരു തിരിച്ചടി. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായ ഫാഫ് ഡുപ്ലെസിസ്- റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യം നല്‍കുന്ന തുടക്കം മുതല്‍ ചെന്നൈയുടെ കരുത്തും ആരംഭിക്കുന്നു. 

നേര്‍ക്കുനേര്‍ കണക്ക്

ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം രാജസ്ഥാന്‍ റോയല്‍സിന് ശുഭകരമല്ല. പരസ്‌പരം ഏറ്റുമുട്ടിയ 24 മത്സരങ്ങളില്‍ 15ലും ജയിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഈ സീസണിലെ ആദ്യ മത്സരത്തിലും 45 റണ്‍സിന്റെ വമ്പന്‍ ജയം ചെന്നൈക്കൊപ്പമായിരുന്നു. 

മോര്‍ഗനെ മാറ്റി ഷാക്കിബിനെ കൊല്‍ക്കത്തയുടെ നായകനാക്കണമെന്ന് ആകാശ് ചോപ്ര


 

Latest Videos
Follow Us:
Download App:
  • android
  • ios