പടിക്കല്‍ പുറത്ത്; പഞ്ചാബിനെതിരെ വെടിക്കെട്ടില്ലാതെ ബാംഗ്ലൂരിന്‍റെ തുടക്കം
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 179 റണ്‍സ് നേടിയത്. ഒരുവേള 200 കടക്കുമെന്ന് തോന്നിച്ച പഞ്ചാബിന്‍റെ ഇന്നിംഗ്‌സ് നാടകീയതകള്‍ നിറഞ്ഞതായി.
അഹമ്മദാബാദ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു വിക്കറ്റ് നഷ്‌ടം. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 50-1 എന്ന സ്‌കോറിലാണ് ആര്‍സിബി. നായകന്‍ വിരാട് കോലിയും(28*), രജത് പാട്ടിദാറുമാണ്(13) ക്രീസില്‍. ആറ് പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിനെ പേസര്‍ റിലി മെരെഡിത്ത് പുറത്താക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 179 റണ്‍സ് നേടിയത്. ഒരുവേള 200 കടക്കുമെന്ന് തോന്നിച്ച പഞ്ചാബിന്‍റെ ഇന്നിംഗ്‌സ് നാടകീയതകള്‍ നിറഞ്ഞതായി. ഗെയിലാട്ടത്തിന് ശേഷം മധ്യനിര തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ കെ എല്‍ രാഹുലിലൂടെയും ഹര്‍പ്രീത് ബ്രാറിലൂടെയും കളി തിരിച്ചുപിടിക്കുകയായിരുന്നു പഞ്ചാബ്. രാഹുല്‍ 57 പന്തില്‍ 91* റണ്‍സും ഗെയ്‌ല്‍ 24 പന്തില്‍ 46 റണ്‍സും ബ്രാര്‍ 17 പന്തില്‍ 25* റണ്‍സുമെടുത്തു.
കെ എല്‍ രാഹുലിനൊപ്പമിറങ്ങിയ പുത്തന്‍ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(7 പന്തില്‍ 7) നാലാം ഓവറില്‍ ജാമീസണ്‍ പുറത്താക്കിയെങ്കിലും അതിഗംഭീരമായിരുന്നു പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ 10 ഓവറുകള്‍. ക്രിസ് ഗെയ്‌ല്‍ അടിച്ചൊതുക്കിയപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 90 റണ്‍സ് പിറന്നു. ജാമീസണെ ആറാം ഓവറില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 20 റണ്‍സടിച്ച് ഗെയ്‌ല്‍ കൈകാര്യം ചെയ്തതായിരുന്നു ഇതിലെ ഹൈലൈറ്റ്.
എന്നാല്‍ മത്സരത്തിന്‍റെ സ്റ്റിയറിംഗ് ആര്‍സിബി തൊട്ടടുത്ത ഓവറില്‍ തിരിച്ചുപിടിക്കുന്നതാണ് പിന്നാലെ കണ്ടത്. പഞ്ചാബ് 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 119 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകൂത്തി. 19 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴുകയായിരുന്നു.
ഡാനിയേല്‍ സാംസ് എറിഞ്ഞ 11-ാം ഓവറില്‍ ഹുക്കിന് ശ്രമിച്ച ഗെയ്‌ല്‍ വിക്കറ്റിന് പിന്നില്‍ എബിഡിയുടെ കൈകളിലെത്തിയത് വഴിത്തിരിവായി. 24 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഗെയ്‌ല്‍ 46 റണ്‍സ് നേടി. ജാമീസണിന്‍റെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോളാസ് പുരാന്‍(0), ഷഹ്‌ബാസിന്‍റെ 14-ാം ഓവറിലെ അവസാന പന്തില്‍ ദീപക് ഹൂഡ(5), ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ ഷാരൂഖ് ഖാന്‍(0) എന്നിവര്‍ ഡ്രസിംഗ് റൂമിലെത്തി.
കെ എല്‍ രാഹുല്‍ 35 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത് മാത്രമായിരുന്നു പഞ്ചാബിന് ഇതിനിടെ ആശ്വസിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് ബ്രാര്‍ രാഹുലിനൊപ്പം അവസാന മൂന്ന് ഓവറുകളില്‍ കളി തിരിച്ചുപിടിച്ചു. സീസണിലെ വിക്കറ്റ് വേട്ടക്കാരന്‍ ഹര്‍ഷാലിന്‍റെ 18-ാം ഓവറില്‍ 18 റണ്‍സും സിറാജിന്‍റെ 19-ാം ഓവറില്‍ ഏഴ് റണ്‍സും ഹര്‍ഷാലിന്‍റെ തന്നെ അവസാന ഓവറില്‍ 22 റണ്‍സും രാഹുലും ഹര്‍പ്രീതും ചേര്‍ത്തതോടെ പഞ്ചാബ് 179 റണ്‍സിലെത്തി.
ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമതെത്താന്‍ ബാംഗ്ലൂര്‍ ഒരു മാറ്റവും വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ് മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌ബാസ് അഹമ്മദ് ബാംഗ്ലൂര്‍ ഇലവനിലെത്തി. അതേസമയം പഞ്ചാബില്‍ ഹെന്‍റിക്‌സിനും മായങ്കിനും അര്‍ഷ്‌ദീപിനും പകരം മെരെഡിത്ത്, പ്രഭ്‌സിമ്രാന്‍, ഹര്‍പ്രീത് എന്നിവരെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
- Devdutt Padikkal
- IPL
- IPL 2021
- IPL News
- Indian Premier League
- PBKS vs RCB
- Punjab Banglore Live
- Punjab Banglore Score
- Punjab Banglore Updates
- Punjab Kings
- Punjab Kings Score
- RCB Score
- Rajat Patidar
- Royal Challengers Bangalore
- Virat Kohli
- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
- ഐപിഎല്‍ 2021
- Punjab Banglore Match
- പഞ്ചാബ്-ബാംഗ്ലൂര്‍
- വിരാട് കോലി
- കെ എല്‍ രാഹുല്‍